കേരള സർക്കാരിന്റെ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി വർക്കലയിലെ വിവിധ കലാലയങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ സർക്കാർ ഓഫീസുകളിൽ മാസ്ക് സാനിറ്ററി ലോഷൻ തുടങ്ങിയവ വിതരണം ചെയ്തു.
വിദ്യാർഥികൾ ആഫീസുകൾ സന്ദർശിക്കുകയും കൊറോണാ വൈറസിനെ ചെറുക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിശദീകരിക്കുകയും കൈകഴുകുന്ന രീതികളെക്കുറിച്ചും കൊറോണോ യുടെ വ്യാപനം തടയുന്നതിന് കുറിച്ചും ബോധവൽക്കരണം നടത്തി അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ സന്ദർശിച്ച് വിദ്യാർത്ഥികൾ സർക്കിൾ ഇൻസ്പെക്ടർ പി. ചന്ദ്രദാസിനു മാസ്കും സാനിറ്ററൈസറും കൈമാറി വിദ്യാർത്ഥികളായ ജിത്തു, വിജയ് വിമൽ, മനോ മോഹനൻ, ഓജസ് മിലൻ ബൈജു എന്നിവർ നേതൃത്വം കൊടുത്തു