ഒന്നര വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശരണ്യയുടെ കാമുകനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞദിവസം വലിയന്നൂർ സ്വദേശിയായ ഇയാളോട് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടെങ്കിലും ഇയാൾ എത്തിയില്ല.
വിയാനെ കൊലപ്പെടുത്തുന്നതിന്റെ തലേന്ന് രാത്രി ഇയാളെ ശരണ്യയുടെ വീടിന് പിന്നിലെ റോഡിൽ ഒരു നാട്ടുകാരൻ കണ്ടിരുന്നു. പന്തികേട് തോന്നിയ നാട്ടുകാരൻ എന്താ ഇവിടെ എന്ന് ചോദിക്കുകയും ചെയ്തു. മെയിൻ റോഡിൽ പൊലീസ് പരിശോധനയുണ്ട്, താൻ മദ്യപിച്ചിട്ടുള്ളതിനാൽ അതുവഴി പോകാനാകില്ല എന്നും പറഞ്ഞ് അൽപസമയത്തിന് ശേഷമാണ് യുവാവ് അവിടെനിന്നും പോയത്. ദൃക്‌സാക്ഷി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ദൃശ്യങ്ങളിൽ അയാൾ ബൈക്കുമായി പോകുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്താൻ കാമുകൻ പ്രേരിപ്പിച്ചിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്