ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു വിദ്യാർത്ഥികൾക്ക് പരിക്ക്. പിരപ്പൻകോട് യു.ഐ.ടി വിദ്യാർത്ഥികളായ പിരപ്പൻകോട് സ്വദേശി അഖിൽ (20),വട്ടപ്പാറ സ്വദേശി ഷൈൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് എം.സി റോഡിൽ പിരപ്പൻകോടിനു സമീപം മഞ്ചാടിമൂട്ടിലായിരുന്നു സംഭവം. അപകടത്തിൽ വിദ്യാർത്ഥികൾ സ്‌കൂട്ടറിൽ നിന്ന് റോഡിന്റെ വശത്തേക്കും സ്‌കൂട്ടർ ബസിനടിയലേക്കും വീണതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. പരിക്കേറ്റവരെ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.