കൊവിഡ് 19 സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി അടുത്തിടപഴകിയ മുതിർന്ന കോൺഗ്രസ് നേതാവും ഇരിക്കൂർ എംഎൽഎയുമായ കെ സി ജോസഫ് സ്വയം നിരീക്ഷണത്തിൽ പോയി. നിരീക്ഷണത്തിൽ കഴിയാൻ സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ എംഎൽഎ ഹോസ്റ്റലിൽ എത്തിയപ്പോൾ കെ സി ജോസഫിന്റെ മുറിയിലും പോയിരുന്നു. കെ സി ജോസഫുമായി ഏറെ നേരം ചെലവഴിക്കുകയും ചെയ്തിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് കെ സി ജോസഫ് സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.