ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ മരണം. ഡൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 69 വയസുള്ള സ്ത്രീയാണ് മരിച്ചത്. രാജ്യത്തെ ആദ്യ കൊറോണ മരണം കഴിഞ്ഞ ദിവസം കർണാടകത്തിൽ റിപ്പോർട്ടു ചെയ്തിരുന്നു. കൽബുറഗി സ്വദേശിയാണ് കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചത്. രണ്ടാമത്തെ മരണമാണ് ഡൽഹിയിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നത്.