ലോകത്ത് കൊറോണ വെെറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു

ലോകത്ത് കൊറോണ വെെറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. 194 രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചു. ലോകത്തെ മുഴുവന്‍ കണക്കുകള്‍ പരിശോധിച്ചാല്‍ വൈറസ് ബാധമൂലം ഇതുവരെ 16,500 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇറ്റലിയിലെ മരണ സംഖ്യ 6,078ആയി. ഇന്ന് മാത്രം 602 പേരാണ് മരിച്ചത്. മൂന്നരലക്ഷത്തിലധികം പേരാണ് കൊറോണ ബാധിച്ച് ചികില്‍സയിലുള്ളത്.

സ്പെയിനില്‍ 2,206 പേരും ഇറാനില്‍ 1812 പേരും മരിച്ചു. അമേരിക്കയില്‍ 467 പേരും ചൈനയില്‍ ഇന്ന് ഒന്‍പതു പേരും മരിച്ചു. സ്പെയിനില്‍ ഇന്ന് മാത്രം 434 പേരും ഇറാനില്‍ 127 പേരുമാണ് മരിച്ചത്. ഇന്ത്യയില്‍ കൊറോണ വൈറസ് മൂലം ഇതുവരെ പത്ത് പേരാണ് മരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ കൊല്‍ക്കത്ത സ്വദേശിയായ 55 കാരന്‍ തിങ്കളാഴ്ച മരിച്ചതോടെയാണ് ഇന്ത്യയിലെ മരണസംഖ്യ പത്തായി ഉയര്‍ന്നത്. കൊറോണ വൈറസ് ബാധിച്ച് രോഗവിമുക്തി നേടിയവരുടെ എണ്ണം 100,982 ആണ്. ഇന്ത്യയില്‍ ഇതുവരെ 500 പേരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ മാത്രം 93 പേര്‍ക്കാണ് കൊറോണ.

മാസ്‌ക്, വെന്റിലേറ്റർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും യു.എസ് സൈന്യത്തിന്റെ സഹായവും ഇറ്റലി തേടിയതായി യു.എസ് പ്രതിരോധ സെക്രട്ടറി മാർക് എസ്‌പെർ പറഞ്ഞു. ഇറ്റലിയിൽ നിലവിലുള്ള യു.എസ് സൈനിക ഉദ്യോഗസ്ഥർ രാജ്യത്തെ ആരോഗ്യപ്രവർത്തകരെ അടക്കം സഹായിക്കാനും ഇറ്റാലിയൻ സർക്കാർ ആവശ്യപ്പെട്ടു. യൂറോപ്പിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യം സ്‌പെയിനാണ്. 1,813 പേരാണ് സ്പെയിനിൽ മരണമടഞ്ഞത്. അമേരിക്കയിൽ മരണ സംഖ്യ 497 ആയി. ന്യൂയോർക്ക്, വാഷിംഗ്ടൺ, കാലിഫോർണിയ എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Latest

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

ഡ്രോൺ വളപ്രയോഗം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ്...

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി.

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന്...

മൂന്ന് കിലോ കഞ്ചാവുമായി നാവായിക്കുളം സ്വദേശി അറസ്റ്റിൽ.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സഹപ്രവർത്തകരും ചേർന്ന് ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!