തൃശൂർ വടക്കാഞ്ചേരി ചെപ്പാറയിൽ പിതാവിനെ ആക്രമിച്ച കേസിൽ മക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മകനെ വെട്ടിയ പിതാവിനെയും അറസ്റ്റുചെയ്തിട്ടുണ്ട്.ബൈജു എന്നയാളുടെ വീട്ടിൽക്കയറിയാണ് ചെപ്പാറ തെറ്റാലിക്കൽ ജോസി(58)നെ മക്കൾ ആക്രമിച്ചത്. വടി കൊണ്ടുള്ള അടിയിൽ ജോസിന് വാരിയെല്ലിനും മറ്റും പരിക്കേറ്റതായി പോലീസ് പറഞ്ഞു. ജോസിന്റെ മക്കളായ ജോയ്സൺ (31), ജസ്റ്റിൻ(20) എന്നിവരെയാണ് വടക്കാഞ്ചേരി സി.ഐ. കെ. മാധവൻകുട്ടി, എസ്.ഐ. പി.ബി. ബിന്ദുലാൽ എന്നിവർ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിട്ടുള്ളത്.
ചെപ്പാറയ്ക്ക് സമീപത്തുള്ള റോഡിൽ മകൻ ജോയ്സനെ വെട്ടിപ്പരിക്കേൽപ്പിച്ച പരാതിയിലാണ് പിതാവ് ജോസിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്