സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പല സ്ഥലങ്ങളിലും സ്വകാര്യ ആശുപത്രികളും സ്‌കൂളുകളും മറ്റ് കെട്ടിടങ്ങളുമെല്ലാം കൊറോണ വാര്‍ഡുകളാക്കാന്‍ വിട്ടുനല്‍കുകയാണ്. അതിനിടെ ഒരു സ്വകാര്യ ആശുപത്രിയുടെ കെട്ടിടം ഐസൊലേഷന്‍ വാര്‍ഡാക്കാനുള്ള നീക്കം ആശുപത്രി ഉടമ തടഞ്ഞു.കൊല്ലം അഞ്ചലിലായിരുന്നു സംഭവം. ഉപയോഗിക്കാതെ കിടന്ന ആശുപത്രി കെട്ടിടത്തില്‍ വാര്‍ഡ് തുടങ്ങാനുള്ള നീക്കം ആശുപത്രി ഉടമ തടയുകയായിരുന്നു. കൊറോണ വാര്‍ഡാക്കാന്‍ തന്റെ കെട്ടിടം വിട്ട് നല്കാനാവില്ലെന്ന് ഉടമ അറിയിച്ചു.ഇതോടെ സ്ഥലത്തെത്തിയ പോലീസ് പൂട്ട് പൊളിച്ച് അകത്ത് കയറി ആശുപത്രികെട്ടിടം ഏറ്റെടുത്തു.