മാമം ചൈതന്യ റസിഡൻസ് അസോസിയേഷനും കിഴുവിലം ഗ്രാമപഞ്ചായത്തും സംയുക്തമായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഒരുമാസത്തെ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം മാമം ചൈതന്യ ജംഗ്ഷനിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അൻസാറും ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ആർ ശ്രീകണ്ഠൻ നായരും ചേർന്ന് നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എസ് ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജു പ്രദീപ്, മൂന്നാം വാർഡ് മെമ്പർ എ എസ് ബിജു കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി മിനി, ചീഫ് മെഡിക്കൽ ഓഫീസർ കെ വി മിനി, ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ്, ആരോഗ്യ പ്രവർത്തകർ, പൊതു പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഈ പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ആദ്യത്തെ പഞ്ചായത്താണ് കിഴുവിലം ഗ്രാമപഞ്ചായത്ത്.