2018-19ലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യാനുള്ള അവസാന തിയതി 2020 ജൂണ്‍ 30 ആക്കി കേന്ദ്ര ധനമന്ത്രാലയം. വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തില്‍ 9 ശതമാനമാക്കി.മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയതി ജൂണ്‍ 30 വരെയാക്കി ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള ലിങ്കിങ് തിയതി ജൂണ്‍ 30 വരെ നീട്ടിയതായും മന്ത്രി പറഞ്ഞു. നടപടികള്‍ പുരോഗമിക്കുകയാണെന്നും സാമ്പത്തിക പാക്കേജ് ഉടന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയയത് .