ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്റെ കൊറോണ പരിശോധനാഫലം പോസിറ്റീവ്. 71കാരനായ ചാള്‍സ്, കൊറോണയുടെ ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ എന്നാല്‍ അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും വീട്ടിലിരുന്ന് ജോലി തുടരുന്നുണ്ടെന്നും ക്ലാരന്‍സ് ഹൗസ് വക്താവ് അറിയിച്ചു.
ചാള്‍സ് രാജകുമാരന്റെ ഭാര്യ കാമിലയും കൊറോണ വൈറസ് ബാധ പരിശോധന നടത്തിയിരുന്നു. എന്നാല്‍ കാമിലയുടെ ഫലം നെഗറ്റീവാണ്. ചാള്‍സ് രാജകുമാരനും കാമിലയും നിലവില്‍ നിലവില്‍ സ്‌കോട്ട്‌ലാന്‍ഡിലെ വസതിയില്‍ സെല്‍ഫ് ഐസൊലേഷനിലാണുള്ളത്.നേരത്തെ കൊട്ടാരം ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്ന് ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്ന് മാറ്റിയിരുന്നു. വിന്‍ഡ്‌സോര്‍ കാസിലിലേക്കാണ് രാജ്ഞിയെ മാറ്റിയിരിക്കുന്നത്.