ലോക്ക്ഡൗൺ;അവശ്യസാധനങ്ങൾ വില്ക്കുന്ന കടകൾ തുറക്കേണ്ട സമയം പുനഃ ക്രമീകരിച്ചു.അവശ്യസാധനങ്ങൾ വില്ക്കുന്ന കടകൾ തുറക്കേണ്ടത് രാവിലെ 11 മണി മുതൽ 5 വരെ മാത്രമെന്ന് സർക്കാർ ഉത്തരവ്. രാത്രി വൈകി ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് സമയക്രമീകരണം വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് 7 മുതൽ 5 വരെ എന്നായിരുന്നു.