സാനിറ്റൈസർ സ്വന്തം ആവശ്യത്തിന് വീടുകളിൽ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. എന്നാലത് കൂടുതൽ ഉൽപാദിപ്പിച്ച് വിപണനം ചെയ്യുന്നതിന് ലൈസൻസ് ഉൾപ്പെടെ സാങ്കേതികത്വങ്ങളുണ്ട്.
സാനിറ്റൈസർ തയ്യാറാക്കാൻ താഴെ പറയുന്ന രാസികങ്ങളാണ് വേണ്ടത്. (ഇവ ലാബറട്ടറി കെമിക്കൽ വിൽക്കുന്ന കടകളിൽ ലഭ്യമാണ്.)
1.ഐസൊ പ്രൊപ്പൈൽ ആൽക്കഹോൾ 75 ml.
2. ഗ്ലിസറോൾ (ഗ്ലിസറിൻ) – 10ml
3. ഹൈഡ്രജൻ പെറോക്സൈഡ് – 5 ml.
4. ഡിസ്റ്റിൽഡ് വാട്ടർ – 10ml
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ (സ്റ്റിൽ, ഗ്ലാസ്, പ്ലാസ്റ്റിക് ഏതുമാകാം ) മുകളിലെ ക്രമത്തിൽ ഓരോന്നും ചേർത്ത് ഇളക്കുക. കുപ്പിയിലാണ് തയ്യാറാക്കുന്നതെങ്കിൽ അടപ്പിട്ട് കുലുക്കിയാൽ മതിയാകും. ഏറ്റവുമവസാനം 1 ml ഇഞ്ചിപ്പുൽ തൈലം ചേർത്താൽ നിങ്ങളുടെ സാനിറ്റൈസറിന് സുഗന്ധം ഉണ്ടാകും..!