പാലക്കാട് മണ്ണാർക്കാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൾഫിൽ നിന്നുമെത്തിയ ഇയാൾ നിർദേശം ലംഘിച്ച് പലയിടങ്ങളിലും കറങ്ങി നടന്നതായി കണ്ടെത്തി. റൂട്ട് മാപ്പ് തയാറാക്കൽ ദുഷ്കരമെന്ന് അധികൃതർ. നാട്ടിലെത്തിയത് ഇ മാസം പതിമൂന്നിന് .പാലക്കാട് കോവിഡ് സ്ഥിരീകരിച്ച കാരാക്കുറിശ്ശി സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്ക്കരം.ഇയാൾ ദുബായിൽ നിന്നും നാട്ടിലെത്തിയത് മാർച്ച് 13ന് ഇയാൾ നിരീക്ഷണത്തിന് വിധേയനായില്ല മാർച്ച് 21 ന് ശേഷമാണ് നിരീക്ഷണത്തിന് വിധേയനായത് നാട്ടിൽ നിരവധി സ്ഥലങ്ങളിൽ സന്ദർശനം നടത്തി എന്ന് അറിയുന്നു.