ആഗോളവ്യാപകമായി രോഗം ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുന്നു

ചൈനയ്ക്കു പിന്നാലെ യൂറോപ്പിനെയും പിടിച്ചുലച്ച് കോവിഡ്-19.ഏറ്റവുമൊടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 275,189 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 185 രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നുപിടിച്ചുകഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പട്ടികയില്‍ 195 രാജ്യങ്ങള്‍ക്കാണു പരമാധികാരമുള്ളത് എന്നിരിക്കെയാണ് 185 രാഷ്ട്രങ്ങളില്‍ കോവിഡ്-19 പടരുന്നത്. 30,256 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 11383 പേരാണ് കോവിഡ്-19 ബാധിച്ച് ആഗോളവ്യാപകമായി മരിച്ചിരിക്കുന്നത്.
ഇന്നലെ മാത്രം 1352 പേര്‍ കൊറോണയില്‍ മരിച്ചു. 91,533 പേര്‍ കോവിഡില്‍നിന്നു രോഗമുക്തി നേടിക്കഴിഞ്ഞു. രോഗം ബാധിച്ച 7765 പേരുടെ നില ഗുരുതരമാണ് എന്നത് സാഹചര്യത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.ചൈനയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ എണ്ണം കുറഞ്ഞെങ്കിലും യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും കോവിഡ്-19 കുതിച്ചുകയറുകയാണ്. സ്‌പെയിന്‍, ജര്‍മനി, അമേരിക്ക, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ബെല്‍ജിയം, തുര്‍ക്കി രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുകയറ്റമാണ് ദൃശ്യമാകുന്നത്. ഇതില്‍ ജര്‍മനിക്ക് മരണനിരക്ക് പിടിച്ചുനിര്‍ത്താനായെങ്കിലും മറ്റു രാജ്യങ്ങള്‍ക്ക് കൊറോണയെ പ്രതിരോധിക്കാനുള്ള വഴികള്‍ ഇതുവരെ കാര്യമായി പിടികിട്ടിയിട്ടില്ല.
ദക്ഷിണ കൊറിയ, സിംഗപ്പുര്‍, ഹോങ്കോംഗ്, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് കോവിഡ്-19 രോഗവ്യാപനത്തെ ചെറിയ തോതിലെങ്കിലും പ്രതിരോധിക്കാന്‍ കഴിയുന്നത്. മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള ഒട്ടുമിക്ക രാജ്യങ്ങളും കോവിഡ്-19നെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു. അതിന്റെ ഉത്തമ ഉദാഹരണമാണ് ഇതുവരെ 4032 പേർ മരിച്ച ഇറ്റലി.വെള്ളിയാഴ്ച മാത്രം രാജ്യത്ത് 627 പേരാണ് മരിച്ചത്. ഓരോ ദിവസവും ഇവിടെ മരിക്കുന്നവരുടെ എണ്ണം കുതിക്കുകയാണ്. കോവിഡ് വ്യാപനത്തിൽ ഇറാനിലെ ആരോഗ്യ സംവിധാനങ്ങൾ പാടേ തകർന്നിരിക്കുകയാണ്. ഇതുവരേയും രോഗത്തെ നിയന്ത്രണത്തിലാക്കാൻ രാജ്യത്തിനു കഴിഞ്ഞിട്ടില്ല. ആയിരത്തിനു മേൽ ആളുകൾക്കാണ് രാജ്യത്ത് ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. വെള്ളിയാഴ്ച ഇറാനിൽ 1237 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 149 ആളുകൾ മരിക്കുകയും ചെയ്തു.1433 പേരാണ് ഇവിടെ ആകെ മരിച്ചിരിക്കുന്നത്. അമേരിക്കയും, ബ്രിട്ടനും ഉൾപ്പെടേയുള്ള രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഏഷ്യൻ രാജ്യങ്ങളിലേക്കു വന്നാൽ പാക്കിസ്ഥാനിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പു കാണാം. വെള്ളിയാഴ്ച 47 പേർക്കു കൂടി രോഗം ബാധിച്ചതോടെ പാക്കിസ്ഥാനിൽ കോവിഡ് രോഗികളുടെ എണ്ണം 5OO കവിഞ്ഞു.ഇന്ത്യയിൽ രോഗികളുടെ എണ്ണം മുന്നൂറിനു താഴേയാണെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ കണക്കിൽ വൻ കുതിപ്പ് ദൃശ്യമാണ്.

ഇന്ത്യ, റഷ്യ രാജ്യങ്ങളെയാവും വരും ദിവസങ്ങളിൽ കൊറോണ രോഗബാധ ഏറ്റവും കൂടുതലായി ബാധിക്കുകയെന്നാണ് അന്താരാഷ്ട്ര തലത്തിലെ വിലയിരുത്തൽ.ഇന്ത്യയിൽ 249 ആളുകൾക്കും, റഷ്യയിൽ 253 പേർക്കുമാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഈ രണ്ടു രാജ്യങ്ങളിലും രോഗം ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നതും ശ്രദ്ധേയമാണ്.

Latest

ആറ്റിങ്ങൽ സ്വദേശി തിരിച്ചിട്ട പാറയിൽ ഇടിമിന്നലേറ്റ് മരണപ്പെട്ടു.

തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരണപ്പെട്ടത്...

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി. വോട്ടെടുപ്പ് ഈ മാസം 20ലേക്കാണ്...

2024-25 വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു.

2024-25 വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!