കല്ലമ്പലം: വൃദ്ധയായ സ്ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത അറുപത്തിയേഴുകാരൻ പിടിയിൽ. കുടവൂർ പത്തനാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം പാലവിള വീട്ടിൽ നവമണിയാണ് പിടിയിലായത്. സംഭവ ശേഷം ഒളിവിൽ പോയ ഇയാളെ നിലമ്പൂരിൽ നിന്നാണ് പിടികൂടിയത്. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസിന്റെ നേതൃത്വത്തിൽ അഡീഷണൽ സബ് ഇൻസ്പെക്ടർ സക്കീർഹുസൈൻ, ജി.എസ്.ഐ രാധാകൃഷ്ണൻ, എസ്.സി.പി.ഒ ഷാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ റിമാൻഡ് ചെയ്തു.