പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരമുള്ള നാളത്തെ ജനത കർഫ്യുവിന് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ. കെ.എസ്.ആർ.ടി.സിയും മെട്രോയും അടക്കമുള്ള മുഴുവൻ പൊതുഗതാഗത സർവിസുകളും നിർത്തിവെക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബാറുകൾക്കും ബിവറേജസുകൾക്കും അവധിയായിരിക്കും. ഈ ദിവസം വീട്ടുകാർ സ്വന്തമായി പരിസര ശുചീകരണം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് സഹകരണവുമായി വിവിധ സംഘടനകളും രംഗത്തുവന്നു. രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറ സെക്രട്ടറി രാജു അപ്‌സര അറിയിച്ചു. ഞായറാഴ്ച കേരളത്തിലെ ഹോട്ടലുകൾ അടച്ചിടാൻ ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷനും തീരുമാനിച്ചു. അതോടൊപ്പം അന്നേ ദിവസം സർവിസുകൾ നടത്തില്ലെന്നു സ്വകാര്യ ബസ് സംഘടനകളും അറിയിച്ചിട്ടുണ്ട്