തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനപ്രകാരം ഞായാഴ്ച നടത്തി ജനതാ കര്‍ഫ്യൂ ‘ആഘോഷിച്ച്’ ഒരു വിഭാഗം മലയാളികള്‍. ജനതാ കര്‍ഫ്യുവിന്റെ തലേന്ന് കേരളത്തില്‍ വിറ്റഴിച്ചത് 76.6 കോടി രൂപയുടെ മദ്യം. ശരാശരി ഒരു ദിവസം 26 കോടിയുടെ മദ്യം വില്‍ക്കുന്ന സ്ഥാനത്താണ് 50 കോടി രൂപയോളം അധികം പൊടിച്ചത്.
ബിവ്‌റേജസ് ഷോപ്പുകളിലൂടെ മാര്‍ച്ച് 21 ശനിയാഴ്ച 63.92 കോടിയുടെ മദ്യം വിറ്റപ്പോള്‍ വെയര്‍ഹൗസുകള്‍ വഴി 12.68 കോടിയുടെ മദ്യവില്‍പ്പന നടന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ 36 മദ്യവില്‍പ്പനശാലകളുടെ കണക്ക് പുറത്തുവരാനിരിക്കുന്നു.
265 മദ്യവില്‍പ്പനശാലകളാണ് ബിവ്‌റേജസ്B bi ni കോര്‍പറേഷനുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21ന് 29.23 കോടി രൂപയുടെ മദ്യ വിറ്റ സ്ഥാനത്താണ് കഴിഞ്ഞ ദിവസം 76.6 കോടി വില്‍പ്പന നടന്നത്. 118.68 ശതമാനത്തിന്റെ വര്‍ധനവ്. കള്ളുഷാപ്പിലെ വില്‍പ്പനയുടെ കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല.