കൃഷിയെയും കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങളെയും ലോക് ഡൗണില്‍ നിന്ന് ഒഴിവാക്കി

കൃഷിയെയും കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങളെയും ലോക് ഡൗണില്‍ നിന്ന് ഒഴിവാക്കി രാജ്യത്ത് ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കുന്നതിനായി വിളവെടുപ്പ് തടസമില്ലാതെ തുടരണം.കേന്ദ്ര കൃഷി മന്ത്രി ശ്രീ തോമര്‍ പ്രധാന മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നന്ദി അറിയിച്ചു കൃഷിക്കാരോടുള്ള കരുതല്‍ പങ്കുവച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരന്തനിവാരണ നിയമത്തിന്‍ കീഴിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതികള്‍ പുറപ്പെടുവിച്ചു

രാജ്യത്തെ കര്‍ഷക സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍ കൃഷി കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നിലവിലുള്ള ലോക് ഡൗണില്‍ നിന്ന് ഗവണ്‍മെന്റ് ഇളവ് അനുവദിച്ചു. ഇത് വിളവെടുപ്പിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കും.ഇതു സംബന്ധിച്ച് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ, ഗ്രാമ വികസന, പഞ്ചായത്തി രാജ് മന്ത്രി ശ്രീ. നരേന്ദ്ര സിംങ് തോമര്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായ്ക്കും പ്രത്യേകം നന്ദി പറഞ്ഞു.

ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നതു മുതല്‍ ശ്രീ തോമര്‍ കൃഷിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. വിളവെടുപ്പ്, വിപണികളിലേയ്ക്കുള്ള ഭക്ഷ്യധാന്യ ചരക്കു നീക്കം എന്നിവയില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു . കൃഷിക്കാരുടെയും ബന്ധപ്പെട്ട സംഘടനകളുടെയും ആവശ്യങ്ങളുടെ വെളിച്ചത്തില്‍ പ്രധാന മന്ത്രി നല്കിയ നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് പ്രശ്‌നം അടിയന്തിരമായി പരിഗണിക്കുകയും അനുഭാവ പൂര്‍വം പരിശോധി ക്കുകയും ചെയ്തു. ഇതെ തുടര്‍ന്നാണ് കൃഷിക്കാരുടെയും അനുബന്ധ സമൂഹങ്ങളുടെയും താല്പര്യ പ്രകാരം പ്രായോഗികമായ പ്രശ്‌ന പരിഹാരം ഉണ്ടായത്. -ദുരന്ത നിവാരണ നിയമത്തിന്റെ 10 (2) (1) വകുപ്പു പ്രകാരം ദേശിയ എക്‌സിക്കുട്ടിവ് കമ്മിറ്റി അധ്യക്ഷന്‍ തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് 2020 മാര്‍ച്ച് 24, 25 തിയതികളില്‍ ഉത്തരവ് നമ്പര്‍ 40 -3/2020- ഡിഎം- 1(എ) പ്രകാരം പുറപ്പെടുവിച്ച രാജ്യ വ്യപക ലോക്ഡൗണ്‍ മാര്‍ഗ്ഗരേഖയ്ക്ക് അനുസൃതമായി രണ്ടാം അനുബന്ധം കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുറപ്പെടുവിക്കുകയായിരുന്നു.
ഈ അനുബന്ധ പ്രകാരമാണ് കൃഷിയും അനുബന്ധ ഉത്പ്പന്നങ്ങളും സേവനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും 21 ദിവസത്തെ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയത്. ഇതു മൂലം വിളവെടുപ്പ് തടസംകൂടാതെ നടക്കും.
കൃഷിയെയും അനുബന്ധപ്രവര്‍ത്തനങ്ങളെയും ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയ പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും നടപടിയെ കൃഷി മന്ത്രി അഭിനന്ദിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച രണ്ടാം അനുബന്ധ പ്രകാരം താഴെ പറയുന്ന വിഭാഗങ്ങളെയാണ് ലോക് ഡൗണില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്:

കുറഞ്ഞ താങ്ങുവിലയ്ക്ക് കാര്‍ഷികോത്പ്പന്നങ്ങള്‍ സംഭരിക്കുന്ന ഏജന്‍സികള്‍, കാര്‍ഷികോത്പാദന വിപണന കമ്മിറ്റികളോ സംസ്ഥാന ഗവണ്‍മെന്റുകള്‍ വിളംബരപ്പെടുത്തിയിരിക്കുന്നതോ ആയ ചന്തകള്‍, കൃഷിക്കാരും കര്‍ഷക തൊഴിലാളികളും വയലുകളില്‍ നടത്തുന്ന കൃഷിപ്പണികള്‍, കാര്‍ഷിക യന്ത്രസാമിഗ്രികള്‍ വാടകയ്ക്കു നല്കുന്ന കേന്ദ്രങ്ങള്‍, വളം വിത്തു കീടനാശിനി, എന്നിവയുടെ നിര്‍മ്മാണ പാക്കിംങ് യൂണിറ്റുകള്‍, കംബൈൻഡ് ഹാര്‍വെസ്റ്റര്‍ പോലുള്ള യന്ത്രങ്ങള്‍ മറ്റ് കാർഷിക / തോട്ടക്കൃഷി ഉപകരണങ്ങൾ എന്നിവയുടെ സംസ്ഥനത്തിനകത്തും പുറത്തുമുള്ള നീക്കം .

കൃഷിക്കാരും സാധാരണ ജനങ്ങളും ലോക് ഡൗണ്‍ കാലയളവില്‍ ബുദ്ധിമുട്ടുകള്‍ നേരിടാതിരിക്കാനും കൃഷിയും അനുബന്ധപ്രവര്‍ത്തനങ്ങളും വഴി സാധാരണക്കാര്‍ക്ക് അവശ്യ വസ്തുക്കളുടെ വിതരണം ഉറപ്പാക്കാനുമാണ് ഗവണ്‍മെന്റ് ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത് .. ഇതു സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യ ഗവണ്‍മെന്റ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കും നല്കി കഴിഞ്ഞു.

 

Latest

വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു

ആറ്റിങ്ങൽ: വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു.ആറ്റിങ്ങൽ മാർക്കറ്റ് റോഡ് പൊയ്കയിൽ...

തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി മരിച്ചു

തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി...

പോത്തൻകോട് തങ്കമണിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു.

ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മംഗലപുരത്തിന് സമീപം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!