ഇന്ത്യക്ക് കോവിഡ് 19 ടെസ്റ്റിംഗ് കിറ്റ് നിർമിച്ചു നൽകിയ വനിത.

കോവിഡ് -19 വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിലെ നിർണായക മാനദണ്ഡമായി കണക്കാക്കാവുന്ന കാര്യങ്ങളിൽ, പൂനെ ആസ്ഥാനമായുള്ള ഡയഗ്നോസ്റ്റിക് സ്ഥാപനം രാജ്യത്തെ ആദ്യത്തെ ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചെടുത്തു.ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളിലൊന്നായ ഒരു ദശലക്ഷത്തിന് 6.8 ടെസ്റ്റുകൾ മാത്രമുള്ള ഇന്ത്യ വേണ്ടത്ര പരീക്ഷിക്കാത്തതിന്റെ പേരിൽ വിമർശിക്കപ്പെട്ടു. . ഡെലിക്ക് മണിക്കൂറുകൾക്ക് മുമ്പ് ഒരു വർക്കിംഗ് ടെസ്റ്റ് കിറ്റ് നിർമിച്ച ചെയ്ത ഒരു വൈറോളജിസ്റ്റിന്റെ ശ്രമമാണ് ഇതെല്ലാം സാധ്യമാക്കിയത്.

മൈലാബിന്റെ റിസർച്ച് ആന്റ് ഡവലപ്മെന്റ് ചീഫ് മിനൽ ദഖാവെ ഭോസാലെക്ക് കീഴിൽ, പാത്തോ ഡിറ്റക്റ്റ് എന്ന കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റ് വെറും ആറ് ആഴ്ചയ്ക്കുള്ളിൽ വികസിപ്പിച്ചെടുത്തു,ഇതിനെ പറ്റി മിനൽ ദഖാവെ ഭോസാലെ പറഞ്ഞ വാക്കുകളിലേക്.”അതൊരു എമർജൻസി സിറ്റുവേഷനായിരുന്നു, അതുകൊണ്ട് ഞാനാ വെല്ലുവിളി ഏറ്റെടുത്തു. നമ്മുടെ രാജ്യത്തെ സേവിക്കുക എന്നതായിരുന്നു മനസ്സിൽ” പറഞ്ഞത് പൂർണ്ണഗർഭിണിയായിരിക്കെ ആദ്യ ഇന്ത്യൻ നിർമ്മിത Covid 19 ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞ ഡോ മിനാൽ ദഖാവെ ഭോസലെയാണ്. കിറ്റ് വികസിപ്പിച്ച് മൂല്യനിർണ്ണയത്തിന് സമർപ്പിച്ച ശേഷം അവർ നേരെ പോയത് ആശുപത്രിയിലേക്കാണ്. കഴിഞ്ഞയാഴ്ച്ച അവർ ഒരു പെൺകുഞ്ഞിനു ജന്മം കൊടുത്തു. രണ്ടുപേരും സുഖമായിരിക്കുന്നു.

പ്രസവത്തിനായി ഫെബ്രുവരിയിൽ ലീവിൽ പ്രവേശിച്ചെങ്കിലും കോവിഡ്​ പരിശോധനാ കിറ്റി​നായുള്ള ഗവേഷണം ആരംഭിച്ചതോടെ മിനാൽ ജോലിയിലേക്ക്​ തിരിച്ചുവരികയായിരുന്നു. ഗർഭകാല ബുദ്ധിമുട്ടുകളെ തുടർന്ന്​ ആശുപത്രിയിലായിരുന്ന മിനാൽ ഡിസ്​ചാർജ്​ ആയതിന്​ തൊട്ടടുത്ത ദിവസം തന്നെ ലാബിലെത്തി.വൈറോളജിസ്റ്റും മൈലാബിലെ റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ചീഫായ ഡോ മിനാലും സംഘവും പാത്തോഡിറ്റക്ട് എന്ന ഈ കിറ്റ് വികസിപ്പിച്ചെടുത്തത് റെക്കോഡ് വേഗതയിലാണ്. 6 ആഴ്ച്ചകൾ മാത്രമേ ഇവർക്ക് വേണ്ടി വന്നുള്ളൂ.

നിലവിലെ ലാബ് പരിശോധനക്ക്​ നാലുമണിക്കൂർ എടുക്കുമ്പോൾ മൈലാബിൻെറ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിലൂടെ രണ്ടര മണിക്കൂറിനകം ഫലം ലഭിക്കും. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്​ വിലയിരുത്തിയ പാത്തോ ഡിറ്റക്ട് വാണിജ്യോത്പാദനത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്​.നിലവിൽ രാജ്യത്ത് കോവിഡ്​ പരിശോധന കിറ്റുകളുടെ കുറവുണ്ട്.
ഒരാഴ്​ചക്കുള്ളിൽ ഒരു ലക്ഷത്തോളം കിറ്റുകൾ നിർമിക്കാനാണ്​ മൈലാബ്​ ശ്രമിക്കുന്നത്​.

റിവേഴ്‌സ് ട്രാൻസ്‌ക്രിപ്ഷൻ പോളിമെറേസ് ചെയിൻ റിയാക്‌ഷൻ(ആർ.ടി.-പി.സി.ആർ.) ടെസ്റ്റ് വഴിയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. നിലവിൽ കോവിഡ്​ പരിശോധനക്ക്​ ഇറക്കുമതി ചെയ്​ത സംവിധാനം ഉപയോഗിക്കുന്നതിന്​ 4500 രൂപ വരെ ചിലവ്​ വരു​മ്പോൾ പാത്തോ ഡിറ്റക്ട് വഴിയുള്ള പരിശോധനക്ക്​ 1200 രൂപയാണ്​ ചിലവ്​. ഒരേ കിറ്റിൽ 100 സാമ്പിളുകൾ പരിശോധിക്കാമെന്നതും ഇതി​​ൻ്റെ മേന്മയാണ്​.ഗർഭകാലത്തെ സന്ദിഗ്ധതകളിലും രാജ്യത്തിനുവേണ്ടി ജോലിചെയ്യുന്ന ഡോ.മിനാലിനേപ്പൊലെയുള്ള അമ്മമാരാവട്ടെ നമുക്കു മാതൃക.ആ അമ്മയ്ക്കും കുഞ്ഞിനും ഒരായിരം നൻമകൾ നേരുന്നു.ഒപ്പം ഒരായിരം സല്ല്യൂട്ട്സും.

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

ഉപതിരഞ്ഞെടുപ്പ് :സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് നിയോജക മണ്ഡലം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളി...

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

ഡ്രോൺ വളപ്രയോഗം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ്...

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!