ആർ.എം.പി നേതാവായ ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജാമ്യം. മൂന്ന് മാസത്തേക്കാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. വിദഗ്ദ ചികിത്സ ആവശ്യമാണെന്ന് മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം ആദ്യവാരം കുഞ്ഞനന്തൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും, ജയിലിലെ ചികിത്സ കൊണ്ട് അസുഖം മാറുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്.