ജമ്മു കാശ്മീരിൽ കഫ് സിറപ് കഴിച്ച 11 കുട്ടികൾ മരിച്ചു.

0
243

ഹിമാചല്‍ പ്രദേശ് ആസ്ഥാനമായുള്ള മരുന്നു കമ്പനി നിർമിക്കുന്ന ചുമ മരുന്നാണ് ജമ്മുവിലെ ഉദംപുര്‍ ജില്ലയിലെ രാംനഗറിൽ പതിനൊന്നു കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.ചുമമരുന്നിന്റെ 3,400 ലേറെ കുപ്പികള്‍ ഇതിനകം വിറ്റുപോയതായും അധികൃതർ സ്ഥിരീകരിച്ചു. സിറപ്പില്‍ സിറപ്പില്‍ വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 8 സംസ്ഥാനങ്ങൾ സിറപ്പിന്റെ വിൽപന നിർത്തിവച്ചു. മരുന്ന് നിര്‍മാണക്കമ്പനിയുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

l