ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ജൈവഗ്രാമം സന്തുഷ്ട ഗ്രാമം സമഗ്ര ഭൗമ വിവര ശേഖരണ റിപ്പോർട്ട് പ്രകാശനം ഉദ്ഘാടനം2020 മാർച്ച് 4 ബുധനാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ഡി എം ജി ഓഡിറ്റോറിയം പ്രസ് ക്ലബ് തിരുവനന്തപുരത്തു വച്ച് നടന്നു.പ്രസ്തുത ചടങ്ങിൽ ശ്രീ ആർ സുഭാഷ്( പ്രസിഡണ്ട് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്) അധ്യക്ഷനായി. തുടർന്നു ശ്രീമതി ബി രമഭായ് അമ്മ (വൈസ് പ്രസിഡന്റ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്) സ്വാഗതം ആശംസിച്ചു.
ശ്രീ എസി മൊയ്തീൻ (ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി) ബ്ലോക്ക് പഞ്ചായത്ത് സ്ഥലപരവിവരശേഖരണ റിപ്പോർട്ട് പ്രകാശനം ചെയ്തു.ശ്രീമതി ശാരദ മുരളീധരന് ഐ എ എസ് (പ്രിൻസിപ്പൽ സെക്രട്ടറി തദ്ദേശസ്വയംഭരണ വകുപ്പ്) ബ്ലോക്ക് പഞ്ചായത്ത് സ്ഥലപരവിവരശേഖരണ റിപ്പോർട്ട് ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് കെഎസ്ആർഇ സിയുടെ സാങ്കേതിക സഹായത്തോടെ രൂപം നൽകുന്ന സമഗ്ര സാമ്പത്തിക,സാമൂഹ്യ വിവരശേഖരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ശ്രീ വി ശശി (ബഹുമാനപ്പെട്ട ഡെപ്യൂട്ടി സ്പീക്കർ കേരള നിയമസഭ) നിർവഹിച്ചു.
സമഗ്ര വിവരശേഖരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് ശ്രീ വി കെ മധു (പ്രസിഡൻറ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്) ഉപഹാരങ്ങൾ സമർപ്പിച്ചു.
ഡോക്ടർ ടി എൻ സീമ (ചെയർപേഴ്സൻ കേരള ഹരിത മിഷൻ )കിഴുവിലം,ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളുടെ ഭൗമ സ്ഥലപരവിവരശേഖരണ റിപ്പോർട്ട് പ്രകാശനം ചെയ്തു.
ഡോക്ടർ കെ എൻ ഹരിലാൽ( മെമ്പർ കേരള സംസ്ഥാന ആസൂത്രണ ബോർഡ്) മുദാക്കൽ, വക്കം ഗ്രാമപഞ്ചായത്തുകളുടെ ഭൗമ സ്ഥലപരവിവരശേഖരണ റിപ്പോർട്ട് പ്രകാശനം ചെയ്തു.ശ്രീ എൻ പത്മകുമാർ ഐ എ എസ് (കമ്മീഷണർ ഗ്രാമവികസന വകുപ്പ്) കടയ്ക്കാവൂർ,അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തുകളുടെ ഭൗമസ്ഥലപരവിവരശേഖരണം റിപ്പോർട്ട് പ്രകാശനം ചെയ്തു.