തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ പക്ഷികള്‍ കൂട്ടമായി കഴിഞ്ഞദിവസം ചത്തനിലയില്‍ കണ്ടെത്തി . രാവിലെ കാരോട് പഞ്ചായത്തില്‍ കാക്കളെയും ഉച്ചയോടെ എംഎല്‍എ ഹോസ്റ്റല്‍ പരിസരത്ത് കൊക്കുകളെയും ചത്തനിലയില്‍ കണ്ടെത്തി ആറ്റിങ്ങലിന് സമീപം, ആഴൂരിലെ കായല്‍തീരത്ത് കൃഷ്ണപരുന്തുകളെയും കാക്കളെയും ഇന്നലെ കൂട്ടമായി ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ചത്ത പക്ഷികളില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇന്നു രാവിലെയോടെ ഫലം ലഭിക്കും.