ചങ്ക് തകർന്നു ആ അച്ഛൻ പറയുന്നു അവളെ തൂക്കി കൊള്ളണം,ക്രൂരകൃത്യം ചെയ്തവൾ തന്റെ മകളായിപ്പോയല്ലോ എന്ന ദുഃഖത്തിലാണ് വത്സരാജ്. ‘അവളെ തൂക്കിക്കൊല്ലാൻ കൊടുക്കുന്നുണ്ടെങ്കിൽ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ ഏട്ടന്റെ കുടുംബവും ഞങ്ങളും അത്രയും ആ കുട്ടിയെ നോക്കിയിട്ടുണ്ട്. കുഞ്ഞിനെ കൊന്ന അവൾ നാളെ ഞങ്ങളെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്? അവൾക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ. നെഞ്ച് പൊട്ടിയാണ് പറയുന്നത്. കടലിൽ പണിയെടുത്താണ് അവളെ പൊന്നുപോലെ വളർത്തിയത്. എത്രത്തോളം വലിയ ശിക്ഷ കിട്ടുമോ, അത്രത്തോളം വലിയ ശിക്ഷ കിട്ടട്ടെ. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അത്രയും വലിയ ശിക്ഷ കിട്ടണം. ഇങ്ങനെയൊരു പെൺകുട്ടി ഇനി ഭൂമിയിൽ ഉണ്ടാകാൻ പാടില്ല.
അനേഷണത്തിന്റെ ആദ്യഘട്ടത്തിൽ എല്ലാം സംശയം നീണ്ടത് കുട്ടിയുടെ അച്ഛനിലേക്ക് ആയിരുന്നു.എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ബുദ്ധിപൂർവമായ ഇടപെടലുകൾ യഥാർത്ഥ പ്രതിയിലേക് എത്തിക്കുകയിരുന്നു.