മുംബൈ :കോവിഡ് 19 ;പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനം ഏപ്രിൽ രണ്ടാം വാരത്തിനു ശേഷം ടൂർണമെൻറ് ആരംഭിക്കും ഏപ്രിൽ 15 മുതൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താൻ ധാരണ. ഔദ്യോഗിക പ്രഖ്യാപനം നാളെ ചേരുന്ന യോഗത്തിനുശേഷം നടത്തും ടൂർണമെൻറ് ഘടനയിലും മാറ്റം ഉണ്ടാകും.
യാത്ര ഒഴിവാക്കുന്നതിന് ഭാഗമായി രണ്ട് മൂന്ന് സ്ഥലങ്ങളിൽ വെച്ചായിരിക്കും മത്സരങ്ങൾ നടക്കുക മാർച്ച് 23 മുതൽ മുംബൈയിൽ വച്ച് മത്സരങ്ങൾ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കർശന നടപടികളിലേയ്ക് കടന്നതോടെ ഐപിഎൽ സീസൺ അനിശ്ചിതത്വത്തിൽആയിരുന്നു ജാഗ്രതാ നടപടികളുടെ ഭാഗമായി വിദേശത്തുനിന്നഉള്ള വിസകൾ ഏപ്രിൽ 15വരെ റദ്ദാക്കിയതോടെ വിദേശ താരങ്ങളുടെ പങ്കാളിത്തം സംശയത്തിലായിരുന്നു.