ബിജെപിയിൽ സംസ്‌ഥാന ഭാരവാഹികളെ നിയമിച്ചതിനെ തുടർന്നുള്ള പ്രശ്‌നങ്ങൾ രൂക്ഷമായി

ഒരു വിഭാഗത്തെ പാടെ ഒഴിവാക്കി സംസ്‌ഥാന ഭാരവാഹികളെ നിയമിച്ചതിനെ തുടർന്നുള്ള പ്രശ്‌നങ്ങൾ സംസ്‌ഥാന ബിജെപിയിൽ രൂക്ഷമായി . ചുമതലകൾ ഏറ്റെടുക്കില്ലെന്ന്‌ മുതിർന്ന നേതാക്കളായ എം ടി രമേശും ശോഭാ സുരേന്ദ്രനും എ എൻ രാധാകൃഷ്‌ണനും നേതൃത്വത്തെ അറിയിച്ചു. സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

കൃഷ്‌ണദാസ്‌ പക്ഷത്തെ പാടെ ഒഴിവാക്കി വി മുരളീധരനും കെ സുരേന്ദ്രനും പാർടിയെ പൂർണമായും പിടിച്ചടക്കിയതിൽ പാർടിയിൽ കലാപം പുകയുന്നതിനിടെയാണ്‌ മുതിർന്ന നേതാക്കൾ സ്‌ഥാനമേറ്റെടുക്കില്ല എന്ന്‌ പറയുന്നത്‌. ഭാരവാഹി പട്ടികയിൽ കൂടിയാലോചന നടന്നില്ലെന്നും നേതാക്കൾ അറിയിച്ചു. സംസ്ഥാന വക്താവ്‌ സ്ഥാനം ഏറ്റെടുക്കില്ലെന്ന്‌ എം എസ്‌ കുമാർ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ കഴിഞ്ഞ ദിവസംതന്നെ അറിയിച്ചിരുന്നു.

ജനറൽ സെക്രട്ടറിമാരായിരുന്ന കൃഷ്‌ണദാസ്‌ പക്ഷത്തെ എ എൻ രാധാകൃഷ്‌ണനെയും ശോഭ സുരേന്ദ്രനെയും വൈസ്‌ പ്രസിഡന്റുമാരായി ഒതുക്കിയാണ്‌ പുതിയ നിയമനം. ആർഎസ്‌എസ്‌ നിർബന്ധിച്ചതിനാൽ എം ടി രമേശിനെ മാത്രം ജനറൽ സെക്രട്ടറിയായി നിലനിർത്തി. മുതിർന്ന നേതാക്കളായ എൻ ശിവരാജൻ, പി എം വേലായുധൻ, കെ പി ശ്രീശൻ എന്നിവരെ ഒഴിവാക്കിയുള്ള ഭാരവാഹി പ്രഖ്യാപനത്തോടെ ബിജെപിയിൽ വി മുരളീധരൻ പക്ഷത്തിന്‌ സമ്പൂർണ ആധിപത്യമായി.

Latest

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍...

ശബരിമല ദര്‍ശനത്തിന് ശേഷം കിടന്നുറങ്ങിയ തീര്‍‌ത്ഥാടകന്റെ ശരീരത്തിലൂടെ ബസ് കയറി, ദാരുണാന്ത്യം

നിലയ്ക്കലിലെ പാർക്കിംഗ് ഏരിയയില്‍ പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്ന...

രാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം അരുവിക്കര മണ്ഡലത്തിലെ കോട്ടൂരിൽ സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്

24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളിലെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി...

ഇന്ന് നടന്ന മന്ത്രി സഭ യോഗത്തിന്റെ തീരുമാനങ്ങൾ (18.12.2024)

നിക്ഷേപക സംഗമം ഫെബ്രുവരിയിൽ 2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!