രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകൾ കൂടി ലയിക്കുന്നു. ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനു കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബാങ്ക് ലയനത്തിന് അംഗീകാരം നൽകിയത്. ഓറിയന്റൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷനൽ ബാങ്കുമായും സിൻഡിക്കേറ്റ് ബാങ്ക് കനറ ബാങ്കുമായും ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായും ആണ് ലയിക്കുന്നത്.ലയനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും