അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് പാരന്റിംഗ് പരിശീലന കളരി സംഘടിപ്പിച്ചു

0
381

ആറ്റിങ്ങല്‍: അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയും റൈറ്റിയ പഠന ഗവേഷണ കേന്ദ്രവും സംയുക്തമായി തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാരന്റിംഗ് പരിശീലന കളരി സംഘടിപ്പിച്ചു.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ് ഉദ്ഘാടനം ചെയ്തു. ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മഞ്ജു പ്രദീപ്, ജി.പ്രസാദ്, രതീഷ് രവീന്ദ്രന്‍, ജയ എന്നിവര്‍ സംസാരിച്ചു. ഡോ.എസ്.ഷിനുദാസ്, ഡോ.ലക്ഷ്മി, അഭിജിത് പ്രഭ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സര്‍ട്ടിഫിക്കറ്റ് വിതരണം ചലച്ചിത്ര സീരിയല്‍ താരം സാജു ആറ്റിങ്ങല്‍ നിര്‍വ്വഹിച്ചു.