ബേഡകം : മറയില്ലാത്ത തുറന്ന് എഴുത്ത് എന്ന് മുൻകൂർ ജാമ്യ തോടെ പുറത്തിറങ്ങിയ കോളേജ് മാഗസിൻ തുറന്നു നോക്കാൻ പറ്റാത്ത അവസ്ഥയാണ് എന്ന് വിദ്യാർഥികളുടെ ആരോപണം. മൂന്നാട് പീപ്പിൾസ് കോ ഓപ്പറേറ്റീവ ആർട്സ് ആൻഡ് സയൻസ് കോളേജ് ഈ വർഷം പുറത്തിറക്കിയ ‘ ഉറ മറച്ചത് ‘ എന്ന കോളേജ് മാഗസിൻ ആണ് പുറം കവറിലും അകം പേജ്ലും മാന്യതയുടെ എല്ലാ അതിർ വരമ്പുകളെയും ലംഘിച്ചുകൊണ്ട് ഉള്ള ചിത്രങ്ങൾ കൊണ്ടും വാക് പ്രയോഗങ്ങൽ കൊണ്ടും വിവാദമായത്. പ്രിൻസിപൽ സി കെ ലുകോസ് ചിഫ് എഡിറ്റർ ആയും അനു സെബാസ്റ്റ്യൻ സ്റ്റാഫ് എഡിറ്റർ ആയും പുറത്തിറങ്ങിയ മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റർ ആകാശ് പള്ളം ആണ്. ഇത്തവണ SFI ക്ക് ആണ് മാഗസിൻ എഡിറ്റർ സ്ഥാനം ലഭിച്ചത്. കോണ്ടം ധരിപ്പിച്ച് ഏത്തപ്പഴത്തിന്റെ മുഖചിത്രവുമായി മാഗസിൻ കയ്യിൽ കിട്ടിയപ്പോൾ തന്നെ വിദ്യാർത്ഥിനികൾ അടക്കമുള്ളവർ പുസ്തകം മറിച്ചുനോക്കാൻ ഭയന്നതയി KSU പ്രതിനിധികൾ പറയുന്നു. അങ്ങേയറ്റം ആശ്ശീല ചുവയുളള ചില പ്രയോഗങ്ങളും തീർത്തും അനുചിതമായ ചിത്രങ്ങളാണ് ഉള്ളടക്കങ്ങളിൽ ഉള്ളതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. . പ്രകാശനം ചെയ്തത് കഴിഞ്ഞ ദിവസം കോളേജ് ഡേ നടക്കവേ പ്രിൻസിപ്പാൾ ആണ്.