പ്രശംസനീയം നഗരസഭയുടെ ശുചീകരണയജ്ഞം…

ആറ്റുകാൽ പൊങ്കാല കഴിഞ്ഞതും ഇങ്ങനെയൊരു മഹോത്സവം ഇവിടെ നടന്നിരുന്നോയെന്ന് തോന്നിപ്പോകും നഗരത്തിലെ തെരുവുകൾ കണ്ടാൽ.പൊങ്കാല നിവേദ്യം കഴിഞ്ഞയുടനെ ഏകദേശം 2.15 ന് തന്നെ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തികൾ ആരംഭിച്ചു.
പൊങ്കാല കഴിഞ്ഞ്അഞ്ച് മണിക്കൂറുകൾക്കകം തന്നെ നഗരത്തിലെ പ്രധാന നിരത്തുകളെല്ലാം ശുചീകരണം പൂർത്തിയായി പഴയ നിലയിലായി.നഗരസഭയുടെ 3383 ശുചീകരണ തൊഴിലാളികളും,യുവജന ക്ഷേമ ബോർഡിന്റെ 300 യൂത്ത് ഫോഴ്സും,ഗ്രീൻ ആർമിയുടെ 250 പ്രവർത്തകരുമെല്ലാം എണ്ണയിട്ട യന്ത്രം പോലെ ചലിക്കുകയായിരുന്നു.വോളന്റിയർമാർ പ്രധാനമായും ഇഷ്ടികകൾ ശേഖരിക്കുന്ന പ്രവർത്തികളിലാണ് ഏർപ്പെട്ടത്.

കഴിഞ്ഞ വർഷത്തേത് പോലെ ഈ തവണയും ഭവന രഹിതർക്കായി ശേഖരിച്ച ഇഷ്ടികകൾ വിതരണം ചെയ്യും.കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായിബൈപ്പാസ് കേന്ദ്രീകരിച്ച് പൊങ്കാലയുടെ എണ്ണം വർദ്ധിച്ചതായി കാണപ്പെട്ടു.മേയർ കെ.ശ്രീകുമാർ ഡെപ്യൂട്ടി മേയർ രാഖി രവി കുമാർ,സ്ഥിരം സമിതി അധ്യക്ഷൻമാർ,സെക്രട്ടറി ,ഹെൽത്ത് ഓഫീസർ,രണ്ട് ഹെൽത്ത് സൂപ്പർ വൈസർമാർ,27 ഹെൽത്ത് ഇൻസ്പെക്ടർമാർ,63 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ മുഴുവൻ പ്രവർത്തനങ്ങളെയും കൃത്യമായി ഏകോപിപ്പിച്ചു.

യുവജനക്ഷേമ ബോർഡിനൊപ്പം,വാട്ടർ ടാങ്കർ അസോസിയേഷൻ,തരംഗണി എന്നീ സംഘടനകളും ശുചീകരണ പ്രവർത്തികൾക്കായി നഗരസഭക്കൊപ്പം ചേർന്നു.നഗരസഭയുടെ മുപ്പത്തിയൊന്ന് വർഡുകളിലായാണ് പൊങ്കാല ഉത്സവം നടന്നത്.മുൻ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി പൊങ്കാലയും,ശുചികരണ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷനായി 4 ക്യാമറാ സംഘങ്ങൾ പ്രവർത്തിച്ചു.ശുചീകരണ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് സെക്രട്ടറിയേറ്റ് പരിസരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൃത്രിമ മഴ ഉദ്ഘാടനം ചെയ്തു.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!