കുട്ടികളുടെ 24-ാമത് ദേശീയ വിദ്യാഭ്യാസ ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഡോക്യുമെന്ററി സംവിധായകനും വാമനപുരം,കാഞ്ഞിരംപാറ എൽ.പി.എസ്.ലെ അദ്ധ്യാപകനുമായ കിഷോർ കല്ലറയുടെ ഇന്റ്യൂഷൻ എന്ന ചിത്രത്തിന് ലഭിച്ചു.ഡൽഹിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷണൽ ടെക്നോളജി സംഘടിപ്പിച്ച ചലച്ചിത്ര മേളയിലാണ് അവാർഡ്.14 വയസിൽ താഴെയുള്ള കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തിലാണ് അവാർഡ്.