മാന്യനായ തട്ടിപ്പുകാരന് പിടിയിൽ

കൊച്ചിയിൽ നിന്നും വിമാനത്തിൽ ചെന്നൈയിലേക്ക്. രാത്രി അവിടെ ഏറ്റവും മുന്തിയ ഹോട്ടലിൽ താമസം. പിറ്റേദിവസം പുലർച്ചെ കൊൽക്കത്തയിലേക്ക്. അതും വിമാനത്തിൽതന്നെ. താമസവും ഭക്ഷണവുമെല്ലാം ആഢംബര ഹോട്ടലിൽ. രാത്രിയോടെ ഡൽഹിയിലേക്ക്. സ്വർണ കോയിൻ തട്ടിയ കേസിൽ കഴിഞ്ഞ ദിവസം തൃശൂരിൽ പൊലീസ് പിടിയിലായ കോഴിക്കോട് തിക്കോടി വടക്കേപുരയിൽ വീട്ടിൽ റാഹിലിന്റെ (25) ജീവിത രീതിയാണിത് ! സ്വർണം തട്ടിയെടുത്ത് മറിച്ച് വിറ്റ് വിമാന യാത്രയും മുന്തിയ ഹോട്ടലുകളിൽ താമസവുമാണ് ഇയാളുടെ പ്രധാന ഹോബി. പ്രശസ്ത കമ്പനികളുടെ എം.ഡിയെന്ന് പരിചയപ്പെടുത്തി ജുവലറികളിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണ നാണയങ്ങൾ തട്ടിയെടുത്ത കേസിലാണ് ഇയാളെ നെടുപുഴ പൊലീസ് പിടികൂടിയത്.

ഒന്നല്ല ഒരുപിടി കേസുകളിൽ പ്രതിയാണ് റാഹിൽ. എറണാകുളത്താണ് ഏറെയും കേസുകൾ. ആഢംബര ഹോട്ടലുകൾ കൂടുതൽ ഉള്ളതിനാലാണത്രേ കൊച്ചിയിൽ കേന്ദ്രീകരിച്ച് തട്ടിപ്പിന് കളമൊരുക്കിയിരുന്നത്. വൻ തട്ടിപ്പിന് പദ്ധതി തയാറാക്കുന്നതിനിടെയാണ് പിടിയിലായത്. റാഹിൽ വിവിധ തട്ടിപ്പുകേസുകളിൽ ഉൾപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിരവധി ജുവലറികളിൽനിന്നും 25 പവനോളം തൂക്കം വരുന്ന സ്വർണക്കോയിനുകളും ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണുകളും തട്ടിയെടുത്തിട്ടുണ്ട്. നവംബർ മൂന്നിന് തൃശൂർ, 18ന് അങ്കമാലി, ഡിസംബർ 10ന് ആലപ്പുഴ എന്നിവിടങ്ങളിൽ ഇയാൾ സമാന തട്ടിപ്പുനടത്തി. ജനുവരി 10ന് എറണാകുളത്തെ പ്രമുഖ ജുവലറിയിൽ നിന്നും രണ്ട് ഡയമണ്ട് മോതിരങ്ങൾ ഓർഡർ ചെയ്യുകയും ഹോട്ടലിലെത്തിയ ജീവനക്കാരെ കബളിപ്പിച്ച് തട്ടിയെടുക്കുകയും ചെയ്തു. ജനുവരി 29ന് കൊല്ലത്ത മൊബൈൽഷോപ്പിൽനിന്ന് ഒന്നര ലക്ഷത്തോളം വിലവരുന്ന ഐ ഫോണും തട്ടിയെടുത്തിട്ടുണ്ടെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്

Latest

വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു

ആറ്റിങ്ങൽ: വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു.ആറ്റിങ്ങൽ മാർക്കറ്റ് റോഡ് പൊയ്കയിൽ...

തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി മരിച്ചു

തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി...

പോത്തൻകോട് തങ്കമണിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു.

ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മംഗലപുരത്തിന് സമീപം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!