കോട്ടയം മെഡി.കോളജിലെ ഐസോലേഷൻ വാർഡിൽ ഏഴുപേർ നിരീക്ഷണത്തിലാണ്. രോഗലക്ഷണമുളള നാലുപേരുടെ സ്രവം പരിശോധനയ്ക്കയച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു.പത്തനംതിട്ട ജില്ലയിൽ സ്കൂൾ വാർഷികങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഓമല്ലൂർ വയൽവാണിഭവും ക്ഷേത്രോത്സവങ്ങളും റദ്ദാക്കാനും തീരുമാനിച്ചു. അന്നദാനവും, സമൂഹസദ്യയും പാടില്ലെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യപ്രവർത്തകർ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നുണ്ട്. ജില്ലയിലെ കോടതികൾ ഈ മാസം പതിമൂന്നുവരെയുള്ള സിറ്റിംഗ് ഒഴിവാക്കി.