അമേരിക്കൻ ഇലക്‌ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ മൂല്യം ആദ്യമായി 10,000 കോടി ഡോളർ കടന്നു. ഏകദേശം ഏഴുലക്ഷം കോടി രൂപ വരുമിത്. ഓഹരിവില 420 ഡോളറിൽ എത്തിയതോടെയാണ് ഈ നാഴികക്കല്ല് ടെസ്‌ല പിന്നിട്ടത്. മികച്ച പ്രകടനത്തിന്റെ കരുത്തിൽ സി.ഇ.ഒ എലോൺ മസ്‌കിന് 34.6 കോടി ഡോളർ (2,500 കോടി രൂപ) പ്രതിഫലം ലഭിക്കാനും വഴിതെളിഞ്ഞു.
ടെസ്‌ല സൈബർട്രക്ക് ലോകത്തിനു മുന്നിൽ എലോൺ മസ്ക് അവതരിപ്പിക്കുന്നു.