രണ്ടാം ക്‌ളാസുകാരനെ അദ്ധ്യാപിക ക്രൂരമായി മർദ്ധിച്ച സംഭവം: ടീച്ചറെ സസ്‌പെൻഡ് ചെയ്യുമെന്ന് സ്‌കൂൾ അധികൃതർ

കടുത്തുരുത്തിയിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ അദ്ധ്യാപിക ക്രൂരമായി തല്ലിയ സംഭവത്തിൽ നടപടിയെടുക്കുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ്. കടുത്തുരുത്തി കുറുപ്പുന്തറ, മണ്ണാറപ്പാറ എൽ.പി സ്‌കൂളിലെ മിനി ജോസഫ് എന്ന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യുമെന്നാണ് സ്‌കൂൾ മാനേജ്മെന്റ് അറിയിച്ചിരുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിന്മേൽ പൊലീസ് ഇവർക്കെതിരെ കേസും എടുത്തിട്ടുണ്ട്. അദ്ധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകൾ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു.കുറുപ്പുന്തറ കളത്തൂക്കുന്നേൽ സൗമ്യയുടെ മകൻ പ്രണവ് രാജിനെയാണ് മിനി ജോസഫ് അതിക്രൂരമായി മർദിച്ചതായി പരാതി ഉയർന്നിരുന്നത്. കുട്ടിയുടെ ഇരു കാലുകളിലുമായി ഇരുപതിലേറെ അടിയുടെ പാടുകളുണ്ടെന്നാണ് മാതാവ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്‌കൂൾ കഴിഞ്ഞ ശേഷം രാത്രീ വൈകി കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും ചേർന്ന് കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയായിരുന്നു. സംഭവദിവസം സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയ കുട്ടിയുടെ കാലുകളിൽ ചൂരൽ പാടുകൾ ശ്രദ്ധിച്ചത് കുട്ടിയുടെ മുത്തശ്ശിയായിരുന്നു.

ഉടൻ കുട്ടിയുമായി ഇവർ സ്‌കൂളിൽ എത്തിയെങ്കിലും അദ്ധ്യാപിക അപ്പോഴേക്കും വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ശേഷം ജോലി കഴിഞ്ഞെത്തിയ സൗമ്യയാണ് ടീച്ചറോട് ഇക്കാര്യം തിരക്കിയത്. മലയാളം വായിച്ച് കണ്ണ് തെളിയുന്നതിന് വേണ്ടിയാണ് താൻ കുട്ടിയെ തല്ലിയതെന്നായിരുന്നു മിനി നൽകിയ വിശദീകരണം. തുടർന്ന് അമ്മ ചൈൽഡ്‌ലൈനിൽ വിവരമറിയിക്കുകയും ജനമൈത്രി പൊലീസിന് പരാതി നൽകുകയുമായിരുന്നു.

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

ഉപതിരഞ്ഞെടുപ്പ് :സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് നിയോജക മണ്ഡലം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളി...

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

ഡ്രോൺ വളപ്രയോഗം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ്...

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!