തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി നടത്തിയ രണ്ടുദിവസത്തെ ഒക്കുപ്പൈ രാജ്ഭവൻ ഉപരോധ സമരം ഇന്നലെ സമാപിച്ചു. സമാപന സമ്മേളനത്തിൽ ഹമീദ് വാണിയമ്പലം അദ്ധ്യക്ഷത വഹിച്ചു. അതീഖ് റഹ്മാൻ, ടി .പീറ്റർ, താഹിർ ഹുസൈൻ, കെ.എ ഷെഫീഖ്, ജോസഫ് ജോൺ തുടങ്ങിയവർ സംസാരിച്ചു. രാജ്ഭവനു മുന്നിൽ ചൊവ്വാഴ്ച രാവിലെ മുതൽ നടത്തിയ സമരത്തിൽ ഗതാഗതം പാടെ സ്തംഭിച്ചിരുന്നു. പേരൂർക്കട- വെളളയമ്പലം റോഡിനു കുറുകെ സ്റ്റേജ് കെട്ടിയായിരുന്നു സമരം.
ഇന്നലെ രാവിലെ കെ.മുരളീധരൻ എം.പി സമരത്തെ അഭിസംബോധന ചെയ്യാനെത്തിയിരുന്നു. ഡൽഹി ഷാഹീൻ ബാഗിലെ സമര നായികമാരായ സർവരിയും ബിൽകീസും ഇന്നലെ സമരത്തിൽ പങ്കെടുത്തു. ഡൽഹിയിൽ സമരത്തെ കലാപമാക്കാനാണ് മോദി ശ്രമിക്കുന്നത്. മോദിക്ക് വെടിവെക്കാമെന്നും ഞങ്ങൾ മരിക്കുകയാണെങ്കിൽ ഈ ഭൂമിയിലായിരിക്കുമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളതെന്നും ഉപരോധത്തിൽ അവർ പറഞ്ഞു. ഇ.സി ആയിഷ, ഗോമതി, സോയ ജോസഫ്, വിനീത വിജയൻ, സി.വി ജമീല, അഫീദ അഹ്മദ്, കെ.കെ റഹീന, റംല മമ്പാട് പി.എ അബ്ദുൽ ഹകീം, സി.പി ജോൺ, എസ്.പി ഉദയകുമാർ, പി മുജീബ്രഹ്മാൻ, മുരളി നാഗ, എം ഷാജർ ഖാൻ, വിളയോടി ശിവൻകുട്ടി, സതീഷ് പാണ്ടനാട്, ഷാജി ചെമ്പകശ്ശേരി, ഗണേഷ് വടേരി, പി.സി ഭാസ്‌കരൻ, ബിനു വി.കെ തുടങ്ങിയവർ സംസാരിച്ചു