കോവിഡ് 19 രോഗ ബാധയെ തുടര്‍ന്ന് രാജ്യത്തെ മൂന്നാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തതു. മുംബൈ സ്വദേശിയായ അറുപത്തിനാലുകാരനാണ് മരിച്ചത്.കോവിഡ് 19ന് എതിരെയുളള രണ്ടാംഘട്ട പോരാട്ടത്തിലാണ് ഇന്ത്യ. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുമാണ് നിലവില്‍ ഇന്ത്യയില്‍ കൊറോണ ബാധിക്കാന്‍ സാധ്യതയുളളത്. അതേസമയം ചൈന,ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ രോഗം കൂടുതല്‍ ആളുകളിലേക്ക് വ്യപിക്കുന്നതിനാല്‍ പ്രതിരോധം മൂന്നാം ഘട്ടത്തിത്തിലാണ്.
വൈറസിന്റെ വ്യാപനം തടയാനായാല്‍ രോഗം കൂടുതല്‍ ആളുകളിലേക്ക് എത്തുന്നത് തടയാന്‍ സാധിക്കും. ഇതിനായിയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരും ആഴ്ചകളില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാകുമെന്നും വിദഗ്ധര്‍ പറയുന്നു