യുഎഇ കോടതി വിധി ഇന്ത്യയില്‍ നടപ്പാക്കാം; നാട്ടിലേക്ക് ഒളിച്ചുകടന്നവര്‍ കുടുങ്ങും

ദുബായ്: യുഎഇയിലെ സിവില്‍ കോടതികളുടെ വിധികള്‍ ഇനി മുതല്‍ ഇന്ത്യയില്‍ നടപ്പാക്കാനാകും. ഇന്ത്യയിലെ ജില്ലാ കോടതികള്‍ വഴി വിധി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇതോടെ യുഎഇയില്‍ കേസുകളില്‍ പെട്ട് നാട്ടിലേക്ക് കടന്നവര്‍ക്കെതിരെ ഇന്ത്യയിലെ കോടതികള്‍ വഴി നടപടി സ്വീകരിക്കാനാകും.ജനുവരി 18-നാണ് യുഎഇയിലെ കോടതിവിധി ഇന്ത്യയില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. യുഎഇയിലെ ഏതൊക്കെ കോടതികളുടെ വിധികളാണ് ഇന്ത്യയില്‍ നടപ്പാക്കുകയെന്ന് നിയമ മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇയിലെ സിവില്‍, കമേഴ്‍സ്യല്‍ കോടതി വിധികള്‍ ഇന്ത്യയില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് 1999-ല്‍ ധാരണയിലെത്തിയിരുന്നുവെന്നും അതിന്‍റെ വിജ്ഞാപനമാണ് ഇപ്പോള്‍ ഇറക്കിയതെന്നും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പറഞ്ഞു.

യു .ഏ. ഇ 2000-ല്‍ തന്നെ കരാര്‍ പ്രാബല്യത്തിലാക്കാനുള്ള നടപടികളെടുത്തിരുന്നു.
കേസില്‍ വിധി വന്ന ശേഷം യുഎഇ വിടുന്നവര്‍ക്കെതിരായ വിധി ഇനി ഇന്ത്യയില്‍ നടപ്പാക്കാന്‍ സാധിക്കും. എന്നാല്‍ യുഎഇയില്‍ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തി കേസ് തുടങ്ങുന്നതിന് മുമ്പ് രാജ്യം വിട്ടവര്‍ക്കെതിരായ വിധി ഇന്ത്യയില്‍ നടപ്പാക്കാനാവില്ല.

വിവാഹ മോചന കേസുകളിലും കുട്ടികളുടെ രക്ഷകര്‍തൃത്വം നിശ്ചയിക്കുന്നതിനുള്ള കേസുകളിലും സ്വത്തവകാശ കേസുകളിലുമുള്ള വിധികള്‍ നടപ്പാക്കാനാകും. സാമ്പത്തിക തട്ടിപ്പു കേസുകളിലെ വിധി നടപ്പാക്കാനും പുതിയ നിയമത്തിലൂടെ സാധിക്കും.രണ്ട് രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം അധികാരമുള്ള കോടതികളുടെ വിധിയാണ് നടപ്പാക്കുക. യുഎഇയിലെ ഫെഡറല്‍ സുപ്രീം കോടതി, അബുദാബി, ഷാര്‍ജ, അജ്‍മാന്‍, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍, ഫസ്റ്റ് ഇന്‍സ്റ്റന്‍സ്, അപ്പീല്‍ കോടതികള്‍, അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്‍റ്, ദുബായി കോടതികള്‍, റാസല്‍ഖൈമ ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്‍റ്, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി, ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ കോടതി എന്നിവയുടെ വിധികളാണ് ഇന്ത്യയില്‍ നടപ്പാക്കാന്‍ സാധിക്കുക.

Latest

കുട്ടികളിലെ അമിതവികൃതിക്കും ശ്രദ്ധക്കുറവിനും സൗജന്യ ചികിത്സ

പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആറ് വയസ്...

വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിറ്റിഗ്യാസ് പദ്ധതി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

പദ്ധതി നാടിന് വലിയ മാറ്റം ഉണ്ടാക്കുമെന്ന് മന്ത്രി. ആദ്യഘട്ടത്തിൽ പത്ത് വാർഡുകളിലായി 12,000...

വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് വർക്കല ഇടവ സ്വദേശി ശ്രീജേഷ് യാത്രയായി

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശികളായ അരുൺബാബുവിനും ശ്രീജേഷിനും കണ്ണീരിൽ കുതിർന്നയാത്രയയപ്പ്...

‘അഗ്നിവീർവായു’ വ്യോമസേനയിൽ അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അവസരം. അഗ്നിവീർവായു...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....