വസ്ത്രം അലക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നാറാണി മണികണ്ഠ വിലാസത്തിൽ മണികണ്ഠൻ നായരുടെ ഭാര്യ തുളസിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് തുളസിക്ക് പാമ്പ് കടിയേറ്റത്.വസ്ത്രം അലക്കുന്നതിനിടെ കല്ലിനിടയിൽ വീണ സോപ്പ് എടുക്കവേയാണ് തുളസിക്ക് പാമ്പ് കടിയേറ്റത്. നീറ്റലുണ്ടായെങ്കിലും കല്ലിൽ ഉരഞ്ഞതാകുമെന്നാണ് ആദ്യം കരുതിയത്. കുറച്ച് കഴിഞ്ഞ് നീര് വന്ന് വീർക്കാൻ തുടങ്ങിയതോടെ മകൻ സമീപത്തെ വൈദ്യശാലയിൽ എത്തിച്ചു. അരോഗ്യനില മോശമായതിനെതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ വൈദ്യൻ നിർദേശം നൽകുകയായിരുന്നു. എന്നാൽ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.