കിളിമാനൂർ:ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ്റെ ഭാഗമായി കിളിമാനൂർ ബിആർസി ഹാൻഡ് വാഷ് നിർമ്മിച്ച് എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പരീക്ഷ നടക്കുന്ന സ്കൂളുകൾക്ക് സൗജന്യമായി വിതരണം ചെയ്തു.ക്യാമ്പയിൻ ആരംഭിച്ചപ്പോൾ ഷോപ്പുകളിൽ സ്റ്റോക്കില്ലാതായതും, ഉള്ളവ വില കൂട്ടി വിൽക്കുന്ന ഈ സാഹചര്യത്തിൽ സ്കൂളുകൾക്ക് ഹാൻ്റ് വാഷ് ലഭിച്ചത് ഏറെ ആശ്വാസമായി.പരീക്ഷയ്ക്കെത്തുന്ന ഓരോ കുട്ടിയുടേയും കൈകൾ കഴുകി വൃത്തിയാക്കുന്നതിലൂടെ രോഗാണുവിമുക്തമാക്കാനാകുന്നു.സമഗ്ര ശിക്ഷാ കേരള നിയമിച്ച സ്പെഷ്യലിസ്റ്റ് അധ്യാപകരാണ് ഹാൻ്റ് വാഷ് നിർമ്മിച്ചത്.അഡ്വ.ബി സത്യൻ എം എൽ എ ഹാൻ്റ് വാഷ് ആർ ആർ വി ബോയിസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൾ വി ആർ സാബുവിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.ബി പി സി എം എസ് സുരേഷ് ബാബു,പരിശീലകൻ വൈശാഖ് കെ എസ്, സ്പെഷ്യലിസ്റ്റ് അധ്യാപകരായ ബിന്ദു, ഹസീന,രേഷ്മ,റിസോഴ്‌സ് അദ്ധ്യാപകർ, സി ആർ സി കോ ഓർഡിനേറ്റർമാർ പങ്കെടുത്തു.
ചിത്രം:അഡ്വ.ബി സത്യൻ എം എൽ എ ഹാൻ്റ് വാഷ് ആർ ആർ വി ബോയിസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൾ വി ആർ സാബുവിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.