ആർതർ L നല്ലസ് എന്ന അമേരിക്കൻ വൈമാനികൻ സെർവിസിൽ നിന്നും വിരമിക്കുമ്പോൾ മനസിൽ ഒരു ആഗ്രഹം കുറിച്ചിട്ടു, ഇത്രയും നാൾ താൻ പറത്തിയ സീ ഹാരിയർ എന്ന യുദ്ധവിമാനം സ്വന്തമാക്കുക.ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപനം അല്ലെ ?എന്നാൽ ആർതർ അത് നേടി എടുത്തു എങ്ങനെ എന്ന് വായിക്കാം .
1954 ഇൽ അമേരിക്കയിലെ അലക്സന്ദ്രിയ വിർജിനിയയിൽ ജനിച്ചു വളർന്ന ആർതർ 1972 ഇൽ അമേരിക്കൽ നേവൽ അക്കാദമിയിൽനിന്ന് എയ്റോ സ്പേസ് എഞ്ചിനീയറിംഗ് ബിരുദം നേടി നേവിയില് പൈലറ്റ് ആയി.ചെറുപ്പം മുതലേ ഈ രംഗത്തിനോട് വലിയ അഭിനിവേശം ആയിരുന്നു അർത്തെറിനു.
പല വിമാനങ്ങളൂം പറത്താൻ അവസരം ലഭിച്ച ആർത്തറിന് 1982 ഇൽ ഒരു സൈനിക അഭ്യാസത്തിനായി പുതിയ ഒരു വിമാനം പറത്താൻ അവസരം ലഭിച്ചു സീ ഹാരിയർ എന്ന പുതിയ വിമാനം ആയിരുന്നു അത്.ആദ്യ ദിനം തന്നെ അദ്ദേഹം ഹാരിയറുമായി പ്രണയത്തിലായി.
സീ ഹാരിയർ അപരനാമം ജമ്പ് ജെറ്റ് ബ്രിട്ടീഷ് ഏറോസ്പേസും അമേരിക്കൻ ഏജൻസികൾ ആയ മാക് ഡോന്നേൽ ഡഗ്ലാഡ് ചേർന്ന് തുടക്കത്തിൽ നിർമിച്ച നേവൽ ഫൈറ്റർ ജെറ്റ്.റൺവേ യിൽ ഓടാതെ നിന്നിടത്തുനിന്നു മുകളിക് ഉയർന്നു മുന്നോട്ട് കുതിക്കാൻ ശേഷിയുള്ള ലോകത്തിലെ തന്നെ ഏക വിമാനം.
പരിശീലനിതിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ വിമാനത്തിന്റെ മുക്കും മൂലയും ആർതർ ഹൃദസ്ഥമാക്കി.തുടന്ന് നീണ്ട 20 വര്ഷം അദ്ദേഹത്തിന്റെ സന്ധതസഹചാരി ആയി ഹരിയർ.
റിട്ടയർമെന്ററിനു ശേഷം സ്വന്തം കുടുംബ സമേതം കൊളമ്പിയ മേരിലാൻഡ് വിർജീനിയ എന്നിവിടങ്ങളിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്തു വൻ സമ്പാദ്യം ഉണ്ടാക്കി ആർതർ.തുടർന്നു പല ചെറു വിമാനങ്ങൾ ആർതർ സ്വന്തമാക്കി.2001 ഇൽ റഷ്യൻ നിർമിത ട്രൈനെർ ജെറ്റ് യാക് 3 വാങ്ങിയത് വലിയ നേട്ടമായി.
2005 ഇൽ ബ്രിട്ടൺ സന്ദര്ശിച്ച അവസരത്തിൽ തന്റെ സ്വപനം ആയ സീ ഹരിയേർ ഒരു ലേലത്തിലൂടെ ആർതർ സ്വന്തമാക്കി.എന്നാൽ 31 വര്ഷം പഴക്കം ഉള്ള ആ വിമാനത്തെ പറക്കുന്ന അവസ്ഥയിലേക്കു എത്തിക്കാൻ 2 വര്ഷം രാപകൽ അധ്വാനിക്കേണ്ടി വന്നു അർത്തെറിനും സഹായികൾക്കും.2007 സ്പെറ്റംബർ മാസം ഹാരിയർ അമേരിക്കയിൽ എത്തിച്ചു പിന്നീട് അങ്ങൊട് പല കടമ്പകള് കടക്കേണ്ടി വന്നു അദ്ദേഹത്തിന്,തുടർച്ചയായ പേപ്പർ വർക്കുകൾ,സിവിൽ ഏവിയേഷൻ അഗീകാരം എന്നിവ ഒരു യുദ്ധവിമാനത്തിനു നേടി എടുക്കാൻ ആർതർ നന്നേ പാടുപെട്ടു.അവസാനം സെൻറ് മേരീസ് റീജിയണൽ എയർപോർട്ട് നിന്നും ഹരിയർ പറന്നു ഉയർന്നു.
പറക്കലിനിടെ ഉണ്ടായ ചെറിയ കേടുപാടുകൾ തുടർന് ഉണ്ടാകുന്ന നിരന്തര റിപ്പയറിങ് എന്നിവ ആർത്തരെ സാമ്പത്തിക പ്രതിസന്ധിയ്ക്കലാക്കി,ഇതിലൊന്നും തളരാൻ അയാൾ ഒരുക്കമായിരുന്നില്ല ടീം SHAR എന്ന പേരിൽ ഒരു ക്ലബ് നിർമിച്ച ആർതർ തുടർച്ചയായി 6 അന്താരാഷ്ട്ര എയർ ഷോ കൾ അർത്തെറിന്റെ ഹാരിയർ പങ്കെടുത്തു.എപ്പോൾ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ക്ലബ് ആയിമാറി ടീം SHAR.
തന്റെ 65 ആം പിറന്നാൾ ആഘോഷിക്കുന്ന ആർതർ പറയുന്നു, nothing comes close to flying this machine,its hell of an experience.