യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ജുവലറി കവർച്ച കേസിൽ കർണാടകയിൽ റിമാൻഡിൽ കഴിയവേ ജാമ്യത്തിലിറങ്ങിയ മലയാളി യുവാവിനെ ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാസർകോട് കീഴൂർ ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മൂത്തസ്ലീമിനെയാണ് (38) ഇന്നലെ വൈകിട്ട് കർണാടകയിലെ ബണ്ട്വാളിൽ വച്ച് സംഘം കാറിനുള്ളിൽ വച്ച് കൊലപ്പെടുത്തിയത്. കാസർകോട് ഉപ്പള സ്വദേശി നപ്പട്ട റഫീഖ് ഉൾപ്പെടെ ക്വട്ടേഷൻ സംഘത്തിലെ നാലുപേർ കർണാടക പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.

വെള്ളിയാഴ്ച തസ്ളിം ജയിലിൽ നിന്നിറങ്ങി കാസർകോട്ടേയ്‌ക്ക് കാറിൽ വരുന്നതിനിടെയാണ് മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇതുസംബന്ധിച്ച് തസ്ളീമിന്റെ സഹോദരന്റെ പരാതിയിൽ കർണാടകയിലെ നെലോഗി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കൊല നടന്നത്. ഇന്നലെ സംഘത്തെ പൊലീസ് പിന്തുടരുന്നതിനിടെ ബണ്ട്വാളിന് സമീപം കാറിൽ വെച്ച് തസ്ലീമിനെ കൊലപ്പെടുത്തുകയായിരുന്നു.

അഫ്ഗാൻ സ്വദേശിയുൾപ്പെട്ട ഒരു ജുവലറി കവർച്ചാ കേസിൽ കഴിഞ്ഞ സെപ്തംബർ 16 നാണ് തസ്ളീമിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച് സുഹൃത്തുക്കൾക്കൊപ്പം കാസർകോട്ടേക്ക് മടങ്ങുന്നതിനിടെയാണ് ക്വട്ടേഷൻ സംഘം തസ്ളീമിനെ തട്ടിക്കൊണ്ടുപോയത്. നിരവധി കേസുകളിൽ പ്രതിയാണ്‌ തസ്ലീം.

തസ്ലീമിനെ നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ഡൽഹിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇതിനുശേഷമാണ് കർണാടകയിലെ ഒരു ആർ.എസ്.എസ് നേതാവിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടെന്ന പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ കേസിലും പൊലീസ് തസ്ലിമിനെ വിട്ടയച്ചു. തസ്ലീം കൊല്ലപ്പെട്ടതായി കാസർകോട് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

Latest

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം,...

മാനവീയം വീഥിയില്‍ യുവാക്കള്‍ തമ്മില്‍ വീണ്ടും സംഘർഷം.

ചെമ്ബഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കു വെട്ടേറ്റു. പുലർച്ചെയുണ്ടായ സംഘർഷത്തില്‍ കഴുത്തിനു ഗുരുതരമായി...

ഒഞ്ചിയം നെല്ലാച്ചേരിയില്‍ ആളൊഴിഞ്ഞ പറമ്ബില്‍ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി.

തോട്ടോളി മീത്തല്‍ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രണ്‍ദീപ് (30) എന്നിവരാണ്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....