മണ്ണെടുക്കൽ തടഞ്ഞ സ്ഥലമുടമയെ ജെ.സി.ബി ഇടിച്ചു കൊന്ന കേസിൽ 7 പേർ അറസ്റ്റിൽ

കാട്ടാക്കടയിൽ മണ്ണെടുക്കുന്നത് തടഞ്ഞ സ്ഥലമുടമയെ ജെ.സി.ബി കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ആകെ ഏഴു പേർ അറസ്റ്റിലായി. സ്വന്തം ഭൂമിയിലെ മണ്ണ് അനുമതിയില്ലാതെ കുഴിച്ചുകൊണ്ടുപോകുന്നത് തടഞ്ഞ അമ്പലത്തിൻകാല ആലംകോട് കാഞ്ഞിരംവിള ശ്രീമംഗലം വീട്ടിൽ സംഗീതിനെ (37) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇനിയും മൂന്നുപേരെ കൂടി പിടികൂടാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തിരുവനന്തപുരം റൂറൽ എസ്.പി ബി.അശോകൻ പറഞ്ഞു. കേസിലെ പ്രധാന പ്രതിയും ജെ.സി.ബി ഉടമയുമായ ചാരുപാറ കോട്ടേക്കോണം വീട്ടിൽ സ്റ്റാൻലിൻ ജോൺ (48,സജു), ടിപ്പർ ഉടമ കിഴമച്ചൽ പത്മിനി നിവാസിൽ മണികണ്ഠൻ നായർ (34,ഉത്തമൻ), ടിപ്പർ ഡ്രൈവർ കൊല്ലകോണം കുഴിവിള വീട്ടിൽ ലിനു (30), ക്ലീനർ മാറനല്ലൂർ കൂവളശ്ശേരി റോഡരികത്ത് വീട്ടിൽ മിഥുൻ (25), പുളിങ്കുടി പാലോട്ടുകോണം ലക്ഷ്മി ഭവനിൽ ലാൽകുമാർ (26,ഉണ്ണി), ഒറ്റശേഖരമംഗലം വെള്ളാങ്ങൽ ഉഷ ഭവനിൽ വിനീഷ് (26,അനീഷ്) എന്നിവരാണ് ഇന്നലെ പിടിയിലായത്. ലാൽകുമാറും, വിനീഷും പ്രതികളെ ഒളിവിൽ പോകാനും,വാഹനങ്ങൾ ഒളിപ്പിക്കാനും സഹായം ചെയ്തവരാണ്. ജെ.സി.ബി ഓപ്പറേറ്റർ ചാരുപാറ വിജിൻ നിവാസിൽ വിജിൻ (24) നേരത്തെ അറസ്റ്റിലായിരുന്നു. ടിപ്പർ ഡ്രൈവറായ ബൈജുവും, സഹായികളായ മറ്റ് രണ്ട് പേ‌‌‌രും ഒളിവിലാണ്. 24ന് രാത്രി സംഗീത് കൊല്ലപ്പെട്ട സമയത്ത് എട്ട് പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. സംഗീതിന്റെ പുരയിടത്തിലെ മണ്ണ് വിലയ്ക്ക് ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിന്റെ വൈരാഗ്യത്തിലാണ് അർദ്ധരാത്രിയോടെ മണ്ണെടുക്കുന്നതിനുള്ള സന്നാഹങ്ങളുമായി മണ്ണ് മാഫിയ സംഘം പുരയിടത്തിൽ അതിക്രമിച്ച് കടന്നത്. മണ്ണ് കൊണ്ട് പോകാനനുവദിക്കാതെ തടയാൻ ശ്രമിച്ചപ്പോൾ ആദ്യം ടിപ്പറിടിപ്പിച്ചു. പൊലീസ് വന്ന് വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന വെപ്രാളത്തിലായിരുന്നു പ്രതികൾ. പിന്നീട് ജെ.സി.ബിയുടെ ബക്കറ്റ് കൊണ്ട് സംഗീതിനെ സമീപത്തെ മതിലിലേക്ക് ഇടിപ്പിക്കുകയായിരുന്നു. മതിൽ തകർന്നു വീണുണ്ടായ പരിക്കിനെ തുടർന്നാണ് സംഗീത് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. പിടിച്ചെടുത്ത ഇൗ വാഹനങ്ങളിൽ രക്തക്കറ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. മാഫിയ സംഘവുമായി സംഗീത് വാക്ക് തർക്കത്തിലേർപ്പെട്ടപ്പോൾ സജു ഓടിച്ചെത്തിയ ബൈക്കും സംഭവസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. ഈ സംഭവത്തിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കും. സംഘത്തെയും വാഹനങ്ങളെയും സംഗീത് തടഞ്ഞ് വയ്ക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നും എസ്.പി പറഞ്ഞു. സംഭവ ദിവസം തന്നെ പിടിയിലായ വിജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ പൊലീസ് പിടികൂടിയത്. നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ കാട്ടാക്കട ഇൻസ്‌പെക്ടർ ഡി.ബിജുകുമാർ, എസ്.ഐ ഗംഗാപ്രസാദ്‌, ഗ്രേഡ് എസ്.ഐ ഹെൻഡേഴ്സൻ, സീനിയർ സി.പി.ഒ അനിൽകുമാർ, സി.പി.ഒ അഭിലാഷ്, മഹേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി.

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന്...

മൂന്ന് കിലോ കഞ്ചാവുമായി നാവായിക്കുളം സ്വദേശി അറസ്റ്റിൽ.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സഹപ്രവർത്തകരും ചേർന്ന് ...

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

ഇളമ്പ റൂറൽ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആറ്റിങ്ങൽ കൊളാഷ് ചിത്രകല...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!