രാജ്യം ശ്രദ്ധിക്കുന്ന പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച് കേരളനിയമസഭ

ഇന്നാരംഭിക്കുന്ന നിയമസഭാസമ്മേളനത്തിൽ നയപ്രഖ്യാപനത്തിനായി എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി തടഞ്ഞു. നിയമസഭ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണറെ നിയമസഭയിൽ അംഗങ്ങൾ തടയുന്നത്. രാവിലെ 8.50ന് ഗവർണർ സഭാമന്ദിരത്തിലെത്തി. അവിടെ ഗാർഡ് ഒഫ് ഓണർ സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് ഡയസിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഗവർണറെ സ്വീകരിക്കാൻ പ്രതിപക്ഷ നേതാവും ഒപ്പമുണ്ടാകണമെങ്കിലും രമേശ് ചെന്നിത്തല ചടങ്ങിൽ പങ്കെടുത്തില്ല.അതേസമയം, ഭരണപക്ഷം പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്നു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് ആനയിച്ച ഗവർണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുമായി തടയുകയായിരുന്നു. സഭയുടെ നടുത്തളത്തിലാണ് പ്രതിപക്ഷം തടഞ്ഞത്. ഗവർണർക്കെതിരെ ‘ഗോ ബാക്ക് ‘ വിളികളും മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരുന്നു. ഗവർണർക്കൊപ്പം സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് വാച്ച് ആൻഡ് വാർഡ് എത്തി പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവർണർക്ക് വഴിയൊരുക്കുകയായിരുന്നു.

ഗവർണർ നയപ്രഖ്യാപന സമയത്ത് നിയമസഭയിൽ എത്തിയാൽ സ്വീകരിക്കേണ്ട കൃത്യമായ പ്രോട്ടോക്കോളുണ്ട്. ഇതിന്റെയൊക്കെ ലംഘനത്തിനാണ് ഇന്ന് സഭ സാക്ഷ്യം വഹിച്ചത്. ഭരണപക്ഷത്തെയും ഗവർണറെയും ഒരുപോലെ അമ്പരിപ്പിക്കുന്ന പ്രതിഷേധമായിരുന്നു നടന്നത്. പൗരത്വ വിഷയത്തിൽ സർക്കാരിനേക്കാൾ ഒരുപടി മുന്നിൽ നിന്നുകൊണ്ടുള്ള പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നാണ് പ്രധാനപ്പെട്ട വസ്തുത. പൗരത്വനിയമ ഭേദഗതിക്കെതിരെ തുടക്കത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പ്രതിഷേധം ആരംഭിച്ചെങ്കിലും കോൺഗ്രസിലെ ആഭ്യന്തര പ്രശ്നം കാരണം പ്രതിപക്ഷം പിന്നീട് വിട്ടുനിൽക്കുകയായിരുന്നു. ജനുവരി 26ന് മനുഷ്യമഹാ ശൃംഖല നടത്തി എൽ.ഡി.എഫ് ചരിത്രം കുറിച്ചെങ്കിലും അതിനേക്കാൾ ഒരുപിടി മുന്നിൽ നിൽക്കുന്നതും രാജ്യം ശ്രദ്ധിക്കുന്നതുമായ ഒരു പ്രതിഷേധത്തിനാണ് ഇന്ന് പ്രതിപക്ഷം സഭയിൽ നടത്തിയത്.

Latest

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു....

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....