2022-ൽ കേരളത്തെ ഉത്തരവാദിത്തെ ടൂറിസത്തിന്റെ ലോക നേതാക്കളായി പ്രഖ്യാപിക്കും

കേരളത്തെ ഉത്തരവാദിത്ത ടൂറിസത്തിലെ ലോകനേതാക്കളായി 2022 ൽ വേൾഡ് ട്രാവൽ മാർക്കറ്റ് പ്രഖ്യാപിക്കുമെന്ന് ഡോ ഹാരോൾഡ്‌ ഗുഡ്വിൻ.

ജനാധിപത്യവും സുതാര്യതയുമാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസത്തിന്റെ കാതൽ.
പ്രധാനമായും കേരളം പിന്തുടരുന്ന മൂന്ന് കാര്യങ്ങളാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് ഡോ. ഹാരോള്‍ഡ്‌ ഗുഡ്വിന്‍. ഒന്നാമതായി മറ്റു സ്ഥലങ്ങളില്‍ നിന്ന് വേറിട്ട രീതിയിലുള്ള സര്‍ക്കാരിന്റെയും, ടൂറിസം ഇന്‍ഡസ്ട്രിയുടെയും, തദ്ദേശവാസികളുടെയും സംയുക്തമായ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തങ്ങള്‍. ഉത്തരവാദിത്ത ടൂറിസത്തിന്‍റെ അടിസ്ഥാനമായ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ഉത്തരവാദിത്തങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍, മൂന്നാമതായി ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കിയതിന് ശേഷം കേരളത്തിലേക്കെത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എന്നതിലുണ്ടായ വര്‍ദ്ധനവ്. ഈ മൂന്നു കാര്യങ്ങള്‍ കേരളത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ലോകനേതൃത്വത്തിലേക്ക് ഉയര്‍ത്തുന്നു. ടൂരിസംവകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷന്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച ടൂറിസം സംരംഭകരുടെ യോഗത്തിനേ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഡോ ഗുഡ്വിന്‍.
തിരുവനന്തപുരം ജില്ലയിലെ അറിയപ്പെടാതെ കിടക്കുന്ന റൂറല്‍/ വില്ലേജ് ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് സഞ്ചാരികളുടെ താമസദൈര്‍ഘ്യം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് സംരഭകര്‍ അഭിപ്രായപ്പെട്ടു. ഉത്തരവാദിത്ത ടൂറിസം മിഷനോട് സഹകരിച്ചുകൊണ്ടുള്ള വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കോവളം ഉൾപ്പെടുന്ന തിരുവനന്തപുരം ടൂറിസത്തെ റീബ്രാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ഉടനടി ആരംഭിക്കുവാൻ സംരഭകര്‍ തയ്യാറാണെന്നു യോഗത്തില്‍ സംരഭകര്‍ അറിയിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട സംരംഭകർ പങ്കെടുത്ത പാനൽ ചർച്ചകളും എക്സ്പീരിയൻസ് പങ്കുവക്കലും നടന്നു.

ലോക ടൂറിസം രംഗത്തെ ഏറ്റവും മികച്ച അവാർഡുകളിലൊന്നായ വേൾഡ് ട്രാവൽ മാർട്ട് റെസ്പോൾസിബിൾ ടൂറിസം ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്മെന്റ് ജൂറി അവാർഡ് 2020 ലഭിച്ച സ്‌റ്റേറ്റ് ആർ ടി മിഷൻ കോർഡിനേറ്റർ ശ്രീ രൂപേഷ്കുമാറിനും, കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്ക് നൽകുന്ന നിർലോഭമായ പിന്തുണക്കും ഗൈഡൻഡ്‌സിനുമായി ഡോ ഹാരോൾഡ്‌ ഗുഡ്വിനും കേരള സർക്കാരിന്റെ പുരസ്‌കാരം ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോർജ്ജ് ഐ എ എസ് സമ്മാനിച്ചു.

ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോർജ്ജ്l ഐഎഎസ്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീ രൂപേഷ് കുമാര്‍, ടൂറിസം അഡ്വൈസറി ബോർഡ്‌ മെമ്പർമാരായ ശ്രീ ഇ എം നജീബ്, ശ്രീ കെ വി രവിശങ്കർ, ശ്രീ അനീഷ്കുമാർ പി കെ, തുടങ്ങിയരും യോഗത്തില്‍ സംസാരിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഇരുന്നൂറോളം ടൂറിസം സംരംഭകർ മീറ്റിങ്ങിൽ പങ്കെടുത്തു.

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി.

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന്...

മൂന്ന് കിലോ കഞ്ചാവുമായി നാവായിക്കുളം സ്വദേശി അറസ്റ്റിൽ.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സഹപ്രവർത്തകരും ചേർന്ന് ...

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

ഇളമ്പ റൂറൽ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആറ്റിങ്ങൽ കൊളാഷ് ചിത്രകല...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!