നയപ്രഖ്യാപന ദിനത്തിൽ അപ്രതീക്ഷിത നീക്കവുമായി പ്രതിപക്ഷം.

നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ വായിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ സഭയിലേക്കെത്തിയ ഗവർണറെ പ്രതിപക്ഷം തടഞ്ഞു. ഗവർണർക്കെതിരെ “ഗോബാക്ക് വിളിയുമായാ”ണ് പ്രതിപക്ഷം നടുത്തളത്തിൽ എത്തിയത്. മുദ്രാവാക്യവിളിയും പ്ളക്കാർഡുകളുമായെത്തിയാണ് പ്രതിപക്ഷം ഗവർണറെ തടഞ്ഞത്. സ്പീക്കറുടെ ഡയസിലേക്ക് കടക്കാനാവാതെ നിൽക്കുകയായിരുന്നു ഗവർണർ. ഗവർണർ പ്രധാനകവാടത്തിന് മുന്നിൽ നിൽക്കുമ്പോൾത്തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

ഗവര്‍ണക്കുമുന്നില്‍ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ വാച്ച് ആന്‍ഡ് വാര്‍ഡാണ് പിടിച്ചുമാറ്റിയത്. തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വലയത്തില്‍ സ്പീക്കറുടെ ഡയസിലെത്തി. ഗവര്‍ണര്‍ പ്രതിപക്ഷ ബഹളത്തിനിടയിലും നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. മലയാളത്തില്‍ നിയമസഭയെ അഭിസംബോധന ചെയ്ത ഗവര്‍ണര്‍ അംഗങ്ങളോട് നന്ദി രേഖപ്പെടുത്തി. ഇതിനിടയില്‍ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ മുഴക്കി സഭ ബഹിഷ്‌കരിച്ചു. ഇപ്പോൾ നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.

അതേസമയം,​ നയപ്രഖ്യാപനത്തിൽ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വായിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ അറിയിച്ചിരുന്നു. ഗവർണറിലേക്ക് കേരളം ഉറ്റുനോക്കുന്നതിനിടെയാണ്, പൗരത്വവിഷയത്തിലെ പരാമർശങ്ങൾ വായിക്കില്ലെന്ന് ഭരണഘടനാ ചട്ടവും സുപ്രീംകോടതി വിധിയും ഉദ്ധരിച്ച് ഗവർണർ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചത്. മന്ത്രിസഭ അംഗീകരിച്ച കരട് നയപ്രഖ്യാപനത്തിൽ മാറ്റം വരുത്താനാകില്ലെന്ന് സർക്കാർ അറിയിച്ചതിനുശേഷമായിരുന്നു ഇത്.

Latest

ശാന്തിഗിരി ഫെസ്റ്റിൽ സ്കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യം

പോത്തൻകോട് : സ്കൂൾ വിദ്യാർത്ഥികൾക്ക് ശാന്തിഗിരി ഫെസ്റ്റിൽ ഇനി സൗജന്യമായി കളിച്ചുല്ലസിക്കാം....

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ശനിയാഴ്ച

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം ജില്ലാ സിറ്റിങ് ശനിയാഴ്ച (ഒക്ടോബർ...

ജില്ലാതല പട്ടയമേളയിൽ 332 പട്ടയങ്ങൾ വിതരണം ചെയ്തു

അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുക സർക്കാർ ലക്ഷ്യം: മന്ത്രി കെ...

ആറ്റിങ്ങലിൽ സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

ആറ്റിങ്ങൽ ഇടയ്ക്കാട് ഊരുപൊയ്ക ആലയിൽമുക്ക് കട്ടയിൽക്കോണം മഠത്തിൽ ഭഗവതി ക്ഷേത്രത്തിനു സമീപം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!