കിഫ്ബിയെ അടുത്തറിയാനായി 28 മുതൽ 30 വരെ കാസർകോട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സ്പീഡ് വേ ഗ്രൗണ്ടിൽ പ്രദർശനം സംഘടിപ്പിക്കുന്നു. 28 ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. പ്രദർശനമേളയുടെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കും. മന്ത്രി ടി.എം.തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. രാത്രി ഏഴുമണി മുതൽ ഗ്രാൻഡ് മാസ്റ്റർ ഡോ.ജി.എസ്.പ്രദീപിന്റെ പ്രശ്നോത്തരിയും കാസർകോട് ജില്ലയിലെ പ്രവാസികൾക്കായി ഓൺലൈൻ ടെലി പ്രവാസി ക്വിസ് മത്സരവും നടക്കും.
29 ന് പ്രധാന വേദിയിൽ രാവിലെ 10 മുതൽ രാത്രി എട്ടു വരെ സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രദർശനം നടക്കും. രാവിലെ 10 മുതൽ 12.30 വരെ സാങ്കേതിക വിഷയങ്ങളിലെ പ്രഭാഷണവും ചർച്ചയും. ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ച് വരെ ഗ്രാൻഡ് മാസ്റ്റർ ഡോ.ജി.എസ്.പ്രദീപ് നയിക്കുന്ന പ്രശ്നോത്തരി. രാത്രി 7 ന് കലാസന്ധ്യ.
മാദ്ധ്യമവേദിയിൽ രാവിലെ 10 മുതൽ 12.30 വരെ കോളേജ് വിദ്യാർത്ഥികളുടെ പ്രബന്ധാവതരണവും സ്കൂൾ വിദ്യാർത്ഥികളുടെ ഉപന്യാസ മത്സരവും നടക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതൽ അഞ്ചു വരെ ചർച്ചകൾ നടക്കും. 30 ന് രാവിലെ 10 മുതൽ രാത്രി എട്ടു വരെ സർക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രദർശനം. ജില്ലയിലെ എം.എൽ.എമാർ, വകുപ്പദ്ധ്യക്ഷന്മാർ, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന നിയമസഭാ മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനവും രാവിലെ 10 ന് ആരംഭിക്കും.
ഉച്ചയ്ക്ക് 2 ന് കാസർകോട് ജില്ലാ കളക്ടർ ഡോ.ഡി.സജിത്ത് ബാബു ജില്ലയുടെ 10 വികസന പദ്ധതികൾ അവതരിപ്പിക്കും. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ കാസർകോടിന്റെ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിക്കും. വൈകിട്ട് ആറിന് കലാസന്ധ്യ