വൃദ്ധയുടെ വീട്ടിലെ മോഷണം: നിരവധി കേസ്സുകളിലെ പ്രതി പിടിയിൽ

വ്യദ്ധയായ സ്ത്രീ താമസിച്ചിരുന്ന വീട്ടിൽ കയറി മോഷണം ചെയ്ത പ്രതി പോലീസിന്റെ പിടിയിലായി .
മോഷണം ,കവർച്ച , കൂലിതല്ല് തുടങ്ങിയ നിരവധി കേസ്സുകളിലെ പ്രതിയായ തിരുവനന്തപുരം ബാർട്ടൻഹിൽ കുന്നുകുഴി തങ്കവിലാസം വീട്ടിൽ രാജനെ (വയസ്സ് 39) ആണ് മോഷണകുറ്റത്തിന് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത് . വക്കം പണയികടവ് മണക്കാട്ട് താഴെ വീട്ടിൽ സരോജിനി എന്ന വയസ്സായ സാധു സ്ത്രീ വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടിയ സാമ്പാദ്യമായിരുന്ന
20 000 രൂപയും രേഖകളും കവർച്ച ചെയ്ത കേസ്സിലേക്കാണ് കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ എസ്.എം .റിയാസിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. 12.01.2020 ഞായറാഴ്ച വൈകുന്നേരം സരോജിനിയുടെ വണ്ടികടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി സൗഹൃദം സ്ഥാപിച്ച് അവിടെ കൂടുകയായിരുന്നു. സന്ധ്യക്ക് സരോജിനി വിളക്ക് കത്തിക്കുവാൻ കടയോട് ചേർന്നുള്ള വീട്ടിലേക്ക് പോയ സമയം പ്രതിയും ഇവർ അറിയാതെ കൂടെ വീടിനുള്ളിൽ കയറിയാണ് മോഷണം നടത്തിയത് . തൊട്ടടുത്ത ഹോട്ടലിലേയും വ്യാപാര സ്ഥാപനങ്ങളിലേയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സമീപത്തെ ബാർ ഹോട്ടലിൽ കരാർ പണിക്കായി വന്നയാളാണ് പ്രതി എന്ന് മനസ്സിലാക്കി. പോലീസ് തിരയുന്ന വിവരം അറിഞ്ഞ് ഇയാൾ അവിടെ നിന്നും ഒളിവിൽ പോയി. ഒളിസ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
തിരുവനന്തപുരം സിറ്റിയിലെ നിരവധി കേസ്സുകളിലെ പ്രതിയാണ് അറസ്റ്റിലായ രാജൻ . കരമന , തമ്പാനൂർ ,മ്യൂസിയം , വഞ്ചിയൂർ , ഫോർട്ട് , വലിയതുറ പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ മോഷണം ,പിടിച്ചുപറി ഉൾപ്പെടെ ഉള്ള കുറ്റത്തിന് കേസ്സുകൾ ഉണ്ട്. സിനിമ – സീരിയൽ താരം ഇനിയയുടെ വീട്ടിൽ നിന്നും ലക്ഷക്കണക്കിന് രൂപ കവർച്ച നടത്തിയതും രാജന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആയിരുന്നു.
കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ എസ്.എം.റിയാസ്സ് , സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ എ.എസ്.ഐ ദിലീപ് , ബൈജു സി.പി.ഒ മാരായ ഡീൻ ,ജ്യോതിഷ് ,ബിനോജ് ,സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Latest

വർക്കല ഇടവയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

വർക്കല ഇടവയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു....

നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.

യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകര വെണ്‍പകലിലാണ് സംഭവം. ആണ്‍സുഹൃത്താണ് കൊലപാതകത്തിന്...

വെള്ളറടയില്‍ വൃദ്ധനെ എം.ബി.ബി.എസ് വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊലപ്പെടുത്തി.

വെള്ളറടയില്‍ വൃദ്ധനെ എം.ബി.ബി.എസ് വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊലപ്പെടുത്തി. വെള്ളറട കിളിയൂ‌ർ ചരുവിളാകം...

ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്.

ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയുടെ ആദ്യ അവലോകനയോഗ൦...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!