ഉത്തരവാദിത്ത ടൂറിസത്തിൽ കേരളം ലോകത്തിന് മാതൃക.. ഡോ.ഹാരോൾഡ് ഗുഡ് വിൻ

കൊച്ചി: ഉത്തരവാദിത്ത ടൂറിസത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് ഡോ.ഹാരോൾഡ് ഗുഡ് വിൻ. കൊച്ചി വേദാന്ത ഇൻറർനാഷണലിൽ നടന്ന ടൂറിസം സ്റ്റേക് ഹോൾഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരവാദിത്ത ടൂറിസം ലോകം പ്രാക്ടീസ് ചെയ്ത് തുടങ്ങിയിട്ട് 18 വർഷം കഴിഞ്ഞു.2008 ൽ കേരളം ഈ മേഖലയിൽ ഇടപെട്ട് തുടങ്ങിയെങ്കിൽ കൃത്യമായ അജണ്ട ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ട് കേരളം മുന്നോട്ട് പോയി.
ഇതിന്റെ അടിസ്ഥാനത്തിൽ
കേരളത്തെ ലോക ഉത്തരവാദിത്ത ടൂറിസം നേതാക്കളായി പ്രഖ്യാപിക്കുവാൻ ആകുമെന്ന് കരുതുന്നു.
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ലോക മാതൃകയാണെന്നും പ്രധാനമായും മൂന്നു കാര്യങ്ങളാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് ഡോ. ഹാരോള്‍ഡ്‌ ഗുഡ്വിന്‍ കൂട്ടി ചേർത്തു. ഒന്നാമതായി മറ്റു സ്ഥലങ്ങളില്‍ നിന്ന് വേറിട്ട രീതിയിലുള്ള സര്‍ക്കാരിന്റെയും, ടൂറിസം ഇന്‍ഡസ്ട്രിയുടെയും, തദ്ദേശവാസികളുടെയും സംയുക്തമായ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തങ്ങള്‍ ആണ് കേരളം നടപ്പാക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്‍റെ അടിസ്ഥാനമായ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ഉത്തരവാദിത്തങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ കേരളം തുല്യ പ്രാധാന്യത്തോടെ നടപ്പാക്കുന്നു . മൂന്നാമതായി ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കിയതിന് ശേഷം കേരളത്തിലേക്കെത്തുന്ന ആഭ്യന്തര .വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്. ഈ മൂന്നു കാര്യങ്ങള്‍ കേരളത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ലോകനേതൃത്വത്തിലേക്ക് ഉയര്‍ത്തുന്നു. ടൂറിസംവകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷന്‍ എറണാകുളത്ത് സംഘടിപ്പിച്ച ജില്ലയിലെ ടൂറിസം സംരംഭകരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഡോ ഗുഡ്വിന്‍.
ഏറണാകുളം ജില്ലയിലെ അറിയപ്പെടാതെ കിടക്കുന്ന റൂറല്‍/ വില്ലേജ് ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് സഞ്ചാരികളുടെ താമസദൈര്‍ഘ്യം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് സംരഭകര്‍ അഭിപ്രായപ്പെട്ടു. ഉത്തരവാദിത്ത ടൂറിസം മിഷനോട് സഹകരിച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു സംരഭകര്‍ തയ്യാറാണെന്നും യോഗത്തില്‍ സംരഭകര്‍ അറിയിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേര്‍ന്ന് ഇന്റര്‍സൈറ്റ് ഹോളിഡെയ്സ് നടത്തുന്ന, ടാക്സി ഡ്രൈവര്‍മാരെ തിരഞ്ഞെടുത്തു പരിശീലിപ്പിച്ചു ടാക്സിയും ജോലിയും നല്‍കി അവരെ ടാക്സി ഉടമസ്ഥരാക്കി മാറ്റുന്ന സാരഥി സൌഹൃദ പദ്ധതിയുടെ ഭാഗമായി 25 ടാക്സി ഡ്രൈവര്‍മാര്‍ക്ക് വേണ്ട സാമ്പത്തിക സഹായങ്ങള്‍ ഉടന്‍ നല്‍കുമെന്ന് ഇന്റര്‍സൈറ്റ് ഹോളിഡെയ്സ് മാനേജിംഗ് ഡയറക്ടറും ടൂറിസം അഡ്വൈസറി ബോര്‍ഡ്‌ മെമ്പറുമായ എബ്രഹാം ജോര്‍ജ്ജ് പ്രഖ്യാപിച്ചു.
ടൂറിസം ജോയിന്റ് ഡയറക്ടര്‍ .കെ രാജ്കുമാര്‍, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, ഇന്ത്യ ടൂറിസം മാനേജര്‍ സന്ധ്യ ഹരിദാസ്‌, ടൂറിസം അഡ്വൈസറി ബോര്‍ഡ്‌ മെമ്പര്‍മാരായ സിജോ ജോസ്, എം പി ശിവ ദത്തന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കമലമ്മ, ഡിടിപിസി സെക്രട്ടറി എസ് വിജയകുമാര്‍, ടൂറിസം പ്രൊഫെഷണല്‍ ക്ലബ്‌ പ്രസിഡന്റ്‌ ജോര്‍ജ്ജ് സ്കറിയ, കെടിഎം ജോയിന്റ് സെക്രട്ടറി കെ സി.ഹരി തുടങ്ങിയരും യോഗത്തില്‍ സംസാരിച്ചു

Latest

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു....

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....